വേണം, വിശ്വാസരീതികളിലൊരു പൊളിച്ചെഴുത്ത്
നല്ലൊരു സമൂഹജീവിതം സാധ്യമാക്കുന്നതിന് അതാതു പ്രദേശത്ത് പൊതുവെ ശരിയെന്ന് കരുതുന്ന ചില മൂല്യങ്ങളുണ്ടെന്നും ഈ മൂല്യങ്ങളുടെ മൊത്തം ചുമതലക്കാരനായി നമ്മള്‍ തന്നെ ചുമതലയേല്‍പ്പിച്ചിരിക്കുന്ന ഒരു സങ്കല്‍പ്പമാണ് ദൈവമെന്നും കരുതിയാല്‍….ഇല്ലാത്ത ദൈവങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ ബോംബെറിയുകയും കൈവെട്ടുകയും ചെയ്യുന്നതെന്ന് ചുരുക്കം. വിശ്വാസം നല്ലതാണ്.. ദൈവം ഉണ്ടെന്നാണ് താങ്കളുടെ വിശ്വാസമെങ്കില്‍ അതിന്‍റെ മുഴുവന്‍ അര്‍ത്ഥവും ഉള്‍കൊണ്ടാകണം അത്. ഇല്ലെന്നാണ് വിശ്വാസമെങ്കിലും യാതൊരു കുഴപ്പവുമില്ല. പക്ഷേ, ആ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം. വാസ്തവത്തില്‍ കണ്‍ഫ്യൂഷനും അറിവില്ലായ്മയുമാണ് മതതീവ്രവാദം ശക്തമാക്കുന്നത്. അയ്യോ ഞാന്‍ ദൈവം ഇല്ലെന്നു വിശ്വസിച്ചാല്‍ എനിക്ക് ദൈവകോപം…