കൊടുക്കേണ്ടവർക്ക്, കൊടുക്കാൻ പറ്റുമെങ്കിൽ തീർച്ചയായും കൊടുക്കണം
ബക്കറ്റ് പിരിവ് ഒരു കാലത്തെ ശരിയായിരുന്നു. അന്നു മുതലാളിമാർ ശത്രുക്കളായിരുന്നു. വേറെ മാർഗ്ഗമില്ല, സാധാരണക്കാരൻ നൽകുന്ന അഞ്ചും പത്തും രൂപ കൊണ്ടായിരുന്നു കാര്യങ്ങൾ ചെയ്തിരുന്നത്. എന്നാൽ ഇന്നോ.? ഫോണിൽ പറഞ്ഞുറപ്പിച്ച തുക അല്ലെങ്കിൽ രശീതിയിൽ എഴുതി നീട്ടുന്ന തുക മുതലാളിമാർ (സാധാരണക്കാർ അല്ലാത്തവർ) കൊടുക്കുകയാണ് ചെയ്യുന്നത്. ഈ ശീലം വളർന്നതോടെ ബക്കറ്റ് പിരിവ് ഔട്ട് ഓഫ് ഫാഷനായി. പുതുതലമുറയിലുള്ളവർക്കും ഈ പാട്ടപിരിവിനോട് വലിയ യോജിപ്പില്ല. അതിലും വലിയ കുറക്കു വഴികൾ അറിയുന്നവരാണ് കുട്ടി നേതാക്കൾ.. കൊടുക്കേണ്ടവർക്ക് തീർച്ചയായും കൊടുക്കണം. ബക്കറ്റ് പിരിവിനെത്തുമ്പോൾ…..ആരാണ് വരുന്നത്? എന്തിനാണ്…