ദില്ലി: നമ്പര്‍ മാറാതെ മൊബൈല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനദാതാക്കളെ മാറാനുള്ള സൗകര്യം നിലവില്‍ വന്നിട്ട് അധികനാളായില്ല. ബിസിനസ് സ്റ്റാന്‍ഡാര്‍ഡില്‍ വന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് താമസിയാതെ എക്കൗണ്ട് നമ്പറുകള്‍ മാറാതെ സേവനം നല്കുന്ന ബാങ്ക് മാറാനുള്ള സംവിധാനം നിലവില്‍ വരും.
അധിക കമ്പനികളും ഇപ്പോള്‍ ശമ്പളം നല്‍കുന്നത് ബാങ്ക് എക്കൗണ്ടുകളിലൂടെയാണ്. ഇതുമൂലം കമ്പനികള്‍ മാറുന്നതിനനുസരിച്ച് പല ബാങ്കുകളിലും എക്കൗണ്ട് തുറക്കാന്‍ പലരും നിര്ബന്ധിക്കപ്പെടുന്നുണ്ട്. ഒരാള്‍ക്കു തന്നെ പത്തോ പതിനഞ്ചോ ബാങ്ക് എക്കൗണ്ടുകള്‍ കാണും. ഇതില്‍ ഉപയോഗിക്കുന്ന എക്കൗണ്ടുകള്‍ വളരെ കുറവായിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം എക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ക്ക് തലവേദനയാണ്.
ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം നല്കാന് പുതിയ രീതി കൊണ്ട് സാധിക്കും. എച്ച്ഡിഎഫ്എസി ബാങ്കില്‍ സാലറി എക്കൗണ്ടുള്ള ഒരാള്‍ പുതിയ കമ്പനിയില്‍ ഐസിഐസിഐ ബാങ്കാണ് സേവനം നല്‍കുന്നതെന്ന് കണ്ട് എക്കൗണ്ട് തുറക്കാന്‍ ഓടണ്ടെന്ന് ചുരുക്കം. എച്ച്ഡിഎഫ്സി ബാങ്കിലെ എക്കൗണ്ട് നമ്പര്‍ ഐസിഐസിയിലേക്ക് മാറ്റാന്‍ ഒരു അപേക്ഷ കൊടുക്കണം അത്രമാത്രം.
കൂടാതെ, ഇത്തരമൊരു സൗകര്യം നിലവില്‍ വരുന്നതോടെ ബാങ്കുകളുടെ ഭാഗത്തുനിന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനാവും. പക്ഷേ, ഈ സംവിധാനം നിലവില്‍ വരണമെങ്കില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും എടുക്കും. മറ്റൊരു പ്രത്യേകത ഇത് യാഥാര്‍ഥ്യമാവുന്നതോടെ ഒരു എക്കൗണ്ടില്‍ നിന്ന് വേറൊരു എക്കൗണ്ടിലേക്ക് പണം എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുമെന്നതാണ്. ഐഎഫ്സിഐ കോഡ്, ബാങ്ക്, ബ്രാഞ്ച് എന്നിവ തിരഞ്ഞു സമയം നഷ്ടപ്പെടുത്തേണ്ടെന്ന് ചുരുക്കം.
ബാങ്ക്, എക്കൗണ്ട്, എക്കൗണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റി, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ