ഒരു കാലത്ത് ജാതിപരമായ സംവരണം ആവശ്യമായിരുന്നു. അത് അന്നത്തെ ശരിയുമായിരുന്നു. ഇന്നത്തെ കാലത്ത് അത്തരം സംവരണം ഒരു ബാധ്യത തന്നെയാണ്. അതേ സമയം ബദലായി എല്ലാവരും നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക സംവരണത്തിന് നിരവധി പരിമിതികളുണ്ട്. പ്രധാനപ്രശ്നം സാമ്പത്തികം അളക്കുന്നതു തന്നെ. ഒരു ജാതിയില്‍ ജനിച്ചതുകൊണ്ടു മാത്രം സംവരണം കിട്ടരുത്. സാമ്പത്തികമായി അയാള്‍ സംവരണത്തിന് അര്‍ഹനാവുകയും വേണം എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന വാദം