മുംബൈ: നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവട് പിടിച്ച് വില്‍പ്പന ആരംഭിച്ച ഇന്ത്യന്‍ വിപണിയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ചാഞ്ചാട്ടം പ്രകടമായിരുന്നു. ക്ലോസ് ചെയ്യുന്ന അരമണിക്കൂറിനുള്ളിലാണ് ഏറ്റവും വേഗത്തില്‍ ഇടിവുണ്ടായത്. സെന്‍സെക്‌സ് ഒരു സമയത്ത് 20560 പോയിന്റ് വരെ ഉയര്‍ന്നിരുന്നെങ്കിലും 20407.71 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 13.65 പോയിന്റ് താഴ്ന്ന് 6145.80ല്‍ കച്ചവടം അവസാനിപ്പിച്ചു. ഓട്ടോ, ഓയില്‍, ഗ്യാസ്, റിയാലിറ്റി, കണ്‍സ്യൂമര്‍ മേഖലയില്‍ നേരിയ ഉണര്‍വ് പ്രകടമായിരുന്നു. എന്നാല്‍ എഫ്.എം.സി.ജി, ബാങ്കിങ്, മെറ്റല്‍ മേഖലകള്‍ക്ക് വേണ്ടത്ര തിളങ്ങാനായില്ല.
പഌസ്റ്റിക് കമ്പനിയായ സിന്റക്‌സ് ഇന്‍ഡസ്ട്രീസാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 7.95 ശതമാനം നേട്ടത്തോടെ 430.55ലാണ് ക്ലോസ് ചെയ്തത്. എസ്സാര്‍ ഓയില്‍, ഇന്ത്യന്‍ബുള്‍ ഫിന്‍സര്‍വീസ്, പാറ്റ്‌നി കംപ്യൂട്ടര്‍ സിസ്റ്റംസ് എന്നീ കമ്പനികളും കൂടുതല്‍ മെച്ചമുണ്ടാക്കി. ബാങ്കിങ് മേഖലയില്‍ കാര്യമായ കുതിപ്പുണ്ടായില്ലെങ്കിലും കനറാബാങ്ക് 39.05 എന്ന അധിക മൂല്യത്തില്‍ 624.15ലാണ് ക്ലോസ് ചെയ്തത്.
അദാനി എന്റര്‍പ്രൈസസ്, യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, എച്ച്.ഡി.എഫ്.സി, എന്‍.എം.ഡി.സി ലിമിറ്റഡ്, പി ആന്റ് ജി എന്നീ കമ്പനികള്‍ക്ക് തിരിച്ചടിയേറ്റു.
വാങ്ങാവുന്ന ഓഹരികള്‍:
SJVN Ltd.
Allahabad Bank
City union Bank
Peninsula Land
Provogue (India) Ltd
Suzlon Energy Ltd.
Surya Roshni
Unitech Ltd.
Punj Lloyd Ltd.
Vijaya Bank