വീടിനു മുകളില്‍ സോളാര്‍ പാനലുകള്‍ വെച്ച് വൈദ്യുതി ചിലവ് ലാഭിക്കണമെന്ന് കരുതുന്നവര്‍ പലപ്പോഴും ഇതില്‍ നിന്നും പിന്തിരിയാന് കാരണം ഭീമമായ ചെലവാണ്. എന്നാല്‍ ആരെങ്കിലും സൗജന്യമായി നിങ്ങളുടെ വീടിനു മുകളില്‍ ഒരു ‘സോളാര്‍ തോട്ടം’ ഉണ്ടാക്കിതരാമെന്നു പറഞ്ഞാലോ? അതും സെര്‍ച്ച് എന്ജിന് രാജാവായ ഗൂഗിള്‍ തന്നെ. തമാശയല്ല , സോളാര്‍ സിറ്റി പ്രൊജക്ടിന്റെ ഭാഗമായാണ് ഗൂഗിള്‍ ഇതിനു തയ്യാറാകുന്നത്.
തുടക്കത്തില്‍ നമുക്ക് ഇന്ത്യയില്‍ ലഭിക്കില്ല. അമേരിക്കയിലെ 25000ഓളം വീടുകള്‍ക്കു മുകളിലായാണ് ഈ സോളാര്‍ പാടം ഉണ്ടാക്കുന്നത്. 500 മെഗാവാട്ട് വൈദ്യുതിയാണ് ലക്ഷ്യം.
ഓരോ വീടിനും യോജിച്ച രീതിയിലാണ് സോളാര്‍ സിറ്റി പാനലുകള്‍ ഫിറ്റ് ചെയ്യുന്നത്. അതിനുശേഷം നിങ്ങളുടെ പഴയ ബില്ലുകള്‍ പരിശോധിച്ച് നിങ്ങള്‍ക്കായി ഒരു താരിഫ് നിശ്ചയിക്കും. തീര്‍ച്ചയായും ഇത് പൊതു കണക്ഷനേക്കാള്‍ വളരെ കുറവായിരിക്കും. ചുരുക്കത്തില്‍ നിങ്ങളുടെ ബില്ല് പ്രതിമാസം 1000 രൂപയാണെങ്കില്‍ ഗൂഗിള്‍ അത് 300 രൂപയാക്കി താഴ്ത്താന്‍ നിങ്ങളെ സഹായിക്കും. സോളാര്‍ പാനലിനുള്ള ഒരു ചെറിയ വാടകയും കൊടുക്കേണ്ടി വരും. എന്നാല്‍ ഇതൊന്നുമല്ല ഏറ്റവും ആകര്‍ഷകമായ കാര്യം. നിങ്ങളുടെ വീടിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള പാനലില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന അധികവൈദ്യുതി നിങ്ങള്‍ക്ക് കമ്പനിക്ക് വില്‍ക്കാനും സാധിക്കും. ക്ലീന്‍ എനര്‍ജി ലഭിക്കും. അതോടൊപ്പം പോക്കറ്റ് മണിയും.