ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ അടിസ്ഥാനമാക്കിയുള്ള കമന്റ് ബോക്സ് വേണമെന്ന് ഒട്ടുമിക്ക വാര്‍ത്താ പോര്‍ട്ടലുകളും ആഗ്രഹിക്കാറുണ്ട്. ടെക് ക്രഞ്ച് പോലുള്ള വന്‍കിട സൈറ്റുകളില്‍ ഇത്തരത്തില്‍ ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എന്തൊക്കെയാണ് ഇതിന്റെ ഗുണവും ദോഷവും. മെച്ചങ്ങള്‍
- ഫേസ്ബുക്ക് നെറ്റ് വര്‍ക്കില്‍ ഇത് സൈറ്റിന്റെ റീച്ച് വര്‍ദ്ധിപ്പിക്കും. കമന്റ് അടിയ്ക്കുന്നതോടു കൂടി ആളുകള്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്യുമെന്നതിനാല്‍ കൂടുതല്‍ പേജ് വ്യൂ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
- കമന്റുകള്‍ ആധികാരികമാകുമെന്നൊരു മെച്ചമുണ്ട്. ഏത് കമന്റിനും ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉത്തരവാദിയായിരിക്കും. അതുകൊണ്ട് സ്പാം കമന്റുകളും തെറിവിളിയും ഇത്തിരി കുറയും.
ദോഷങ്ങള്‍
- കമന്റടിയ്ക്കുന്നതിന്റെ എണ്ണം കുറഞ്ഞു വരും. കാരണം കമന്റ് ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും സ്വന്തം ഐഡന്റിറ്റി മറച്ചു വെയ്ക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.
- ഏതൊരു സൈറ്റിന്റെയും അസെറ്റാണ് കമന്റുകള്‍. ഫേസ്ബുക്ക് കമന്റ് ആക്കുന്നതോടെ ഇക്കാര്യത്തില്‍ ഒരു കണ്ട്രോളും ഇല്ലാതാകും. ഫേസ്ബുക്കിലും അനോണികള്‍ ഒട്ടേറെയുണ്ട്. വിവാദ വാര്‍ത്തകള്‍ക്കു താഴെയിടുന്ന ചില ഫേസ്ബുക്ക് കമന്റുകള്‍ നിങ്ങളെയും അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കാം.
തത്കാല ലാഭമാണ് (കൂടുതല്‍ റീച്ച്) ലക്ഷ്യമെങ്കിലും നല്ലതുപോലെ മോഡറേറ്റ് ചെയ്യാമെന്ന വിശ്വാസമുണ്ടെങ്കിലും ഫേസ്ബുക്ക് കമന്റുകള്‍ നല്ല ഓപ്ഷനാണ്. പക്ഷേ, ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്.