അതിവേഗ സെര്‍ച്ചിങ് സാധ്യമാക്കുന്ന ഗൂഗിള്‍ ഇന്‍സ്റ്റന്റ് ഇന്ത്യയിലെത്തി. വേഗത വഴിക്കാട്ടിയായി നൂറുകണക്കിന് വാക്കുകള്‍ എന്നിവ പുതിയ സംവിധാനത്തെ അതുല്യമാക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഒരു മാസം മുമ്പു തന്നെ ഈ സംവിധാനം യാഥാര്‍ഥ്യമായിട്ടുണ്ട്. ഇന്ത്യയിലെത്താന്‍ അല്‍പ്പം വൈകിയെങ്കിലും ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് ഇന്‍സ്റ്റന്റ് ഹിറ്റായി.
സെര്‍ച്ച് ചെയ്യാനായി നിങ്ങള്‍ വാക്കുകള്‍ ടൈപ്പ് ചെയ്തു തുടങ്ങുമ്പോഴേക്കും അതിനോട് സാമ്യമുള്ള നിരവധി വാക്കുകള്‍ പ്രെഡിക്ടീവ് എന്ജിന് മുന്നോട്ടുവയ്ക്കും. നേരത്തെ പതിനഞ്ചോളം സെക്കന്റോളമെടുത്ത് സെര്‍ച്ച് ചെയ്തിരുന്ന ഒരു കാര്യം ഗുഗിള്‍ ഇന്‍സ്റ്റന്റിലൂടെ രണ്ടു സെക്കന്റുകള്‍കൊണ്ട് കണ്ടെത്താനാവും.
തീര്‍ച്ചയായും മൊബൈല്‍ ഡിവൈസുകള്‍ക്ക് ഏറെ അനുയോജ്യമാണിത്. വളരെ കുറച്ച് ടൈപ്പ് ചെയ്യുന്നതിലൂടെ വളരെ അധികം കാര്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഈ പ്രെഡിക്ടീവ് എന്ജിന് താമസിയാതെ ഫോണുകളിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇപ്പോള്‍ വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ ഗൂഗിള്‍ ഈ സേവനം നല്‍കുന്നില്ല. ഗൂഗിള്‍ ഹോം പേജുകളിലും സെര്‍ച്ച് പേജുകളിലുമാണ് ഈ സംവിധാനം പ്രവര്‍ത്തന ക്ഷമമായിട്ടുള്ളത്.
ഫൂട്ട്നോട്ട്: google.com തുറന്ന് സെര്‍ച്ച് ബോക്സില്‍ ഏതെങ്കിലും അക്ഷരം അടിയ്ക്കാനുള്ള ശ്രമം നടത്തി നോക്കൂ.. നിങ്ങളുടെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റന്റ് ആക്ടീവായിട്ടില്ലെങ്കില് www.google.co.in ല്‍ നിന്ന് google.com ലേക്ക് മാറ്റി നോക്കൂ വ്യത്യാസം അറിയാം.