ഈ തരംഗത്തിനു നിറവും വെളിച്ചവും ശക്തിയും നല്കി വളര്‍ത്തിവലുതാക്കിയ ഇന്ത്യന്‍ ചെസിന്റെ നവോത്ഥാന ശില്‍പ്പികളിലൊരാളായ കാലിക്കറ്റ് യൂനിവേഴ്സിറ്റി ജീവനക്കാരനായിരുന്ന പി ടി ഉമ്മര്‍കോയയുടെ സ്വപ്നങ്ങള്‍ എന്നും രാജാവിനെയും റാണിയെയും ചുറ്റിപ്പറ്റിയായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ടു പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ഉമ്മര്‍കോയ സ്വതസിദ്ധമായ സംഘാടകമികവുകൊണ്ട് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പദവി വരെ കുതിച്ചെത്തി.