ലണ്ടന്‍: അമേരിക്കയടക്കമുള്ള വന്‍ശക്തികളെ വിറപ്പിച്ച വിക്കി ലീക്‌സ് വെബ്‌സൈറ്റ് ഉടമ ജൂലിയന്‍ അസാന്‍ജിനെ ലണ്ടന്‍ പോലിസ് അറസ്റ്റ് ചെയ്തു. ഏറ്റവും വിചിത്രമായ സംഗതി അറസ്റ്റ് ഒരു ലൈംഗീകപീഡനക്കേസുമായി ബന്ധപ്പെട്ടാണ്.
യൂറോപ്യന്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ ഇന്നു രാവിലെ പ്രാദേശികസമയം 9.30ഓടെയാണ് അറസ്റ്റ് ചെയ്തത്. സ്വീഡനില്‍ ആഗസ്ത് 2010ന് നടന്ന ലൈംഗിക അതിക്രമക്കേസുകളിലാണ് അറസ്റ്റ്-മെട്രോപൊളിറ്റന്‍ പോലിസ് സര്‍വീസ് വ്യക്തമാക്കി.