മുംബൈ: തുടര്‍ച്ചയായ എട്ടുദിവസം മുന്നോട്ടുകുതിച്ച വിപണി വെള്ളിയാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എങ്കിലും തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങള്‍ പരിശോധിക്കുമ്പോള്‍ സെന്‍സെക്സ് 3.2 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. മുംബൈ ഓഹരി സൂചിക 604.75 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 171.80 പോയിന്റും മുന്നേറി.
വാരത്തിലെ അവസാന ദിവസം സെന്‍സെക്സ് 24.83 പോയിന്റ് നഷ്ടത്തിലും(19420.39) നിഫ്റ്റി 7.70 പോയിന്റ് കുറഞ്ഞ് 5826.05ലും വില്‍പ്പന അവസാനിപ്പിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണിയില്‍ ഒരു തിരുത്തല്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. പ്രധാനകാരണം കുതിപ്പിന്റെ വേഗത കൂടുതലായിരുന്നുവെന്നതു തന്നെയാണ്. തിരുത്തല്‍ വന്നാല്‍ അത് നിഫ്റ്റിയെ 5750 വരെ താഴ്ത്താനുള്ള സാധ്യതയേ കാണുന്നുള്ളൂ. തുടര്‍ന്ന് ആഗോളവിപണിയിലും ആഭ്യന്തരവിപണിയിലും പ്രതികൂല സാഹചര്യങ്ങളില്‍ ഇല്ലെങ്കില്‍ മികച്ചമുന്നേറ്റം തന്നെ പ്രതീക്ഷിക്കാവുന്നതാണ്.
പണപ്പെരുപ്പം. എണ്ണയുടെ വില എന്നിവയായിരിക്കും വരും ദിവസങ്ങളില്‍ വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കുക. hind oil explor, suzlon energy ltd, Godrej industries, indiabulls real estate, jubilant life science എന്നീ ഓഹരികളാണ് ഇന്നു കാര്യമായ നേട്ടമുണ്ടാക്കിയത്. അതേ സമയം punjab national bank, power finance co, shree cement, allahabad bank, welspun corp തുടങ്ങിയ കമ്പനികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നില്ല.