പലരെയും ഡൗണാക്കുന്ന ‘Career Plateau’ എന്താണ്?

ചിലപ്പോഴെല്ലാം കരിയറിൽ സ്റ്റക്കായി നിൽക്കുന്ന അവസ്ഥ വരാറില്ലേ? Lack of productivity, feeling unmotivated, burnout, or simply losing interest ഇതിൽ ഏതെങ്കിലുമായിരിക്കും കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. career plateau അങ്ങനെ എന്തോ ഒരു പേരും ഇതിനുണ്ടെന്ന് തോന്നുന്നു. എന്നാൽ ഇതിനെ എളുപ്പത്തിൽ മറികടക്കാനാകും.

അടിസ്ഥാന കാരണം കണ്ടുപിടിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചിലപ്പോ വേണ്ടത്ര മോട്ടിവേഷൻ ലഭിക്കാത്തതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ ഓവർ വർക്ക് ചെയ്യുന്നുണ്ടായിരിക്കാം. ചിലപ്പോൾ ​കരിയർ ​ഗ്രോത്തിനുള്ള സാധ്യത കുറവാണെന്ന തിരിച്ചറിവായിരിക്കാം നമ്മളെ ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നത്.

(1) ഇത്തരത്തിൽ ജോലി സ്റ്റക്കാകുമ്പോൾ വലിയ വർക്കുകൾ ചെയ്തു പൂർത്തിയാക്കുന്നതിനാണ് തടസ്സമുണ്ടാവുക. അതുകൊണ്ട് ദിവസവും ചെറിയ ചെറിയ ​ഗോളുകൾ അച്ചീവ് ചെയ്യാൻ ശ്രമിക്കുക. ഇത് എന്തെങ്കിലും നേടിയെന്ന ചിന്ത മനസ്സിലുണ്ടാക്കുകയും പതുക്കെ പതുക്കെ നമ്മുടെ താളത്തിലേക്ക് തിരിച്ചു കയറാനാവുകയും ചെയ്യും.

(2) പുസ്തകങ്ങൾക്കും മെന്റേഴ്സിനും മാറ്റമുണ്ടാക്കാൻ സാധിക്കും. നല്ല പുസ്തകങ്ങൾ വായിക്കാനും നിങ്ങൾ കരിയറിൽ ബഹുമാനിക്കുന്നവരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യാനും തയ്യാറാവുക. പുതിയ സ്കില്ലുകൾ വളർത്തിയെടുക്കാൻ ശ്രമിക്കുക. അറിവുണ്ടാക്കാൻ ശ്രമിക്കുക. കാര്യങ്ങളെ മറ്റൊരു രീതിയിൽ നോക്കികാണാൻ ശ്രമിക്കുക.

(3) ദൈനംദിന കാര്യങ്ങളെ പൊളിച്ചടുക്കിയും ഈ മടുപ്പിൽ നിന്ന് രക്ഷപ്പെടാം. വർക്കിങ് സമയത്തിലും അതിന്റെ ഓർഡറിലും മാറ്റം വരുത്തി പരീക്ഷിക്കാം. കുഞ്ഞു കുഞ്ഞു ബ്രെയ്ക്കുകൾ എടുക്കുന്നതും നന്നായിരിക്കും.

(4) നിലവിലുള്ള നിങ്ങളുടെ സർക്കിൾ മാറ്റുന്നതും സഹായകമായേക്കും. പുതിയ സൗഹൃദങ്ങളിലും പുതിയ ​ഗ്രൂപ്പുകളിലും പ്രൊഫഷണൽ ഇവന്റുകളിലും പങ്കെടുക്കാൻ ശ്രമിക്കാവുന്നതാണ്. ഓഫീസിൽ തന്നെയുളള്ള നിങ്ങളുടെ സ്ഥിരം സർക്കിളിന് പുറത്തുള്ളവരുമായി ആശയ വിനിമയം നടത്തുന്നതും ചിന്താ​ഗതിയിൽ മാറ്റം വരുത്തിയേക്കാം. പുതിയ കോഴ്‌സുകൾക്കും പുതിയ പുതിയ അറിവുകൾക്കും ശ്രമിക്കേണ്ട സമയം കൂടിയാണിത്.

(5) Rest, exercise, and relaxation… ഇങ്ങനെ സെൽഫ് കെയറിനു വേണ്ടി സമയം മാറ്റി വെയ്ക്കുന്നതും ഇത്തരം ബ്ലോക്കിൽ നിന്നും നമ്മളെ പുറത്തു കടത്താൻ സഹായിക്കും.

വർക്ക്ഹോളിക് ആയ ആളുകളിൽ ലോങ് ടേം ​ഗോൾ ഇല്ലാതാകുന്നതും വലിയൊരു ഘടകമാണ്. അതുകൊണ്ട് Reevaluate your long-term goals and see if your current role aligns with them. If not, it may be time to explore new opportunities or directions.