ന്യൂഡല്‍ഹി: വരുന്ന ആഴ്ചയിലും ഓഹരി വിപണി കുതിപ്പ് തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എങ്കിലും ഈ മാസം 16ന് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന അര്‍ധവാര്‍ഷിക സാമ്പത്തിക റിപോര്‍ട്ടും സപ്തംബര്‍ 14ലെ പണപ്പെരുപ്പ റിപോര്‍ട്ടും നിര്‍ണായകമാവും.
വ്യവസായമേഖലയിലെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കും ആഗോള വിപണിയിലെ അനുകൂല സാഹചര്യവും വിപണിയെ ഇനിയും മുന്നോട്ടു നയിക്കുമെന്ന് ഒട്ടുമിക്ക ബ്രോക്കര്‍മാരും അഭിപ്രായപ്പെടുന്നു.
വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ റിപോര്‍ട്ട് അനുസരിച്ച് വ്യവസായ വളര്‍ച്ചാ നിരക്ക് 13.8 ശതമാനമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തിന്റെ ഇരട്ടിയോളം വരും.
Category Archives: Investment
സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍
എങ്ങനെ വാങ്ങാം?
ആഭരണ രൂപത്തിലാണ് പണ്ടു മുതലേ ആളുകള്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്നത്. ഇന്നും 90 ശതമാനം പേരും ഈ രീതിയില്‍ തന്നെയാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ ഈ രീതിയില്‍ പണിക്കുറവും പണിക്കൂലിയും കനത്ത നഷ്ടമാണ് നിക്ഷേപകനുണ്ടാക്കുന്നത്.
ബാങ്കില്‍ നിന്നു വാങ്ങുന്ന സ്വര്‍ണനാണയങ്ങളുടെ കാര്യത്തിലും ചില പരിമിതികളുണ്ട്. കമ്മീഷനായി ബാങ്കുകള്‍ അഞ്ചു മുതല്‍ പത്തുശതമാനം വരെ ഈടാക്കുന്നതും വില്‍ക്കുമ്പോള്‍ ബാങ്കുകള്‍ വാങ്ങാന്‍ തയ്യാറാവാത്തതും ഈ നിക്ഷേപരീതിയുടെ പോരായ്മയാണ്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ സ്വര്‍ണബാറുകള്‍ വാങ്ങാന്‍ സാധിക്കും. പക്ഷേ കിലോ കണക്കിന് സ്വര്‍ണം വാങ്ങുന്നത് സാധാരണക്കാരനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ കമോഡിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയോ സ്വര്‍ണത്തില്‍ മാത്രം നിക്ഷേപം നടത്തുന്ന മ്യൂച്ചല്‍ ഫണ്ടുകളോ വാങ്ങുകയാണ് മികച്ച മാര്‍ഗ്ഗം. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഏറ്റവും സുരക്ഷിതവും എളുപ്പവുമുള്ള മാര്‍ഗ്ഗം ഇതാണ്.
ഉടന്‍ ലഭിക്കുന്ന വരുമാനം
ദീര്‍ഘനിക്ഷേപം എന്ന രീതിയില്‍ വേണം സ്വര്‍ണത്തെ കാണാന്‍. ഉദാഹരണത്തിന് അഞ്ചു വര്‍ഷം മുമ്പ് സ്വര്‍ണത്തിന് 5000ല്‍ താഴെയായിരുന്നു വില
റിസ്‌ക് സാധ്യത
സ്വര്‍ണ നിക്ഷേപത്തില്‍ റിസ്‌ക് വളറെ കുറവാണ്. എ.ഡി1800 മുതലുള്ള കണക്കുകള്‍ ഈ വിശ്വാസത്തിനു കരുത്തു പകരുന്നു.
പണമാക്കാന്‍ എളുപ്പം
സ്വര്‍ണത്തിന് പണമടയ്ക്കുമ്പോള്‍ ലഭിക്കുന്ന ഡിജിറ്റല്‍ കോണ്‍ട്രാക്ട് ഏത് നിമിഷം വേണമെങ്കിലും സ്വര്‍ണമാക്കി മാറ്റാനും തുടര്‍ന്ന് പണമാക്കി മാറ്റാനും സാധിക്കും. നിക്ഷേപം ഡിജിറ്റല്‍ രൂപത്തില്‍ സുരക്ഷിതമായതിനാല്‍ സ്വര്‍ണം സൂക്ഷിക്കുകയെന്ന റിസ്‌കും കുറവാണ്.
ടാക്‌സ് സാധ്യത
സ്വര്‍ണനിക്ഷേപത്തിലുള്ള ലാഭം കാപ്പിറ്റല്‍ ഗെയിന്‍ നികുതിക്ക് വിധേയമായിരിക്കും. അതുകൊണ്ട് സ്വര്‍ണം നിക്ഷേപമായി സ്വീകരിക്കുന്ന എല്ലാവരും ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ബില്‍ നിര്‍ബന്ധമായും വാങ്ങണം. വലിയ ജ്വല്ലറികളില്‍ നിന്ന് ബില്‍ തരുമെങ്കിലും ചെറിയ ജ്വല്ലറികള്‍ ക്വട്ടേഷന്‍ പോലുള്ള നോട്ടുകളാണ് തരിക.
പുതിയ രീതികള്‍
കമോഡിറ്റി മാര്‍ക്കറ്റില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഏത് ചെറിയ തുകയ്ക്കും നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. പ്രതിമാസം ഒരു നിശ്ചിത തുക നല്‍കാമെന്നതാണ് മെച്ചം. നല്‍കുന്ന തുകയ്ക്ക് തുല്യമായ സ്വര്‍ണം നിങ്ങളുടെ പേരിലാവും.
ഇനി നിങ്ങള്‍ക്ക് സ്വര്‍ണം വേണം. നിങ്ങളുടെ കൈയില്‍ പണമില്ലെന്ന് കരുതൂ.. പണമാവുന്നതുവരെ കാത്തിരിക്കാന്‍ പറ്റില്ല. കാരണം സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാവുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സ്‌കീമുകളും ഇന്ന് ലഭ്യമാണ്. നമ്മുടെ കൈയില്‍ അന്നത്തെ മാര്‍ക്കറ്റ് വിലയുടെ 35 ശതമാനം പണമുണ്ടായാല്‍ മാത്രം മതി. ബാക്കി പണം തുല്യ തവണകളിലൂടെ അടയ്ക്കാം. ആ പണത്തിന് ചെറിയൊരു പലിശ നല്‍കേണ്ടി വരും. എങ്കിലും അത് പേഴ്‌സണല്‍ ലോണിനേക്കാള്‍ എത്രയോ ചെറുതായിരിക്കും. കൈയില്‍ പണമായാല്‍ അത് എപ്പോള്‍ വേണമെങ്കിലും സ്വര്‍ണമായും ആഭരണമായും മാറ്റാന്‍ സാധിക്കും. വില വര്‍ധിക്കുന്നുവെന്ന ആശങ്ക വേണ്ട. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞ് വരുന്ന മകളുടെ കല്യാണത്തിന് ഇന്നു തന്നെ സ്വര്‍ണം വാങ്ങി തുടങ്ങാം അല്ലെങ്കില്‍ ഇന്നത്തെ സ്വര്‍ണ വിലയ്ക്ക് സ്വര്‍ണം(ഡിജിറ്റല്‍) വാങ്ങി സൂക്ഷിയ്ക്കാം. പണം തവണകളായി അടച്ചു തീര്‍ക്കാം.
ആഗോള സമ്മര്‍ദ്ദത്തില്‍ വിപണി ഇടിഞ്ഞു
ഇസ്പാറ്റ് ഇന്‍ഡസ്ട്രീസ്, കുമ്മിന്‍സ് ഇന്ത്യ ലിമിറ്റഡ്, ഒ.എന്‍.ജി.സി, ഗെയില്‍ എന്നീ ഓഹരികള്‍ തിരിച്ചടികള്‍ക്കിടയിലും നേരിയ നേട്ടമുണ്ടാക്കി. ലൂപിന്‍ ലിമിറ്റഡ്, ജെയ് കോര്‍പ്പറേഷന്‍, ഹിന്ദ് കോപ്പര്‍, എച്ച്.ഡി.ഐ.എല്‍, ബജാജ് ഹോള്‍ഡിങ് എന്നീ ഓഹരികളാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്.
വിപണിയില്‍ നേരിയ മുന്നേറ്റം
ക്രോംപ്റ്റണ്‍ ഗ്രീവ്‌സ്, നെസ്‌ലെ ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, ഒറാക്കില്‍ ഫിനാന്‍ഷ്യല്‍, ജെയിന്‍ ഇറിഗേഷന്‍ എന്നീ കമ്പനികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ടെക് മഹീന്ദ്ര, ഇന്ത്യ ബുള്‍ റിയല്‍ എസ്റ്റേറ്റ്, അദാനി എന്റര്‍പ്രൈസ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, റെലിഗേര്‍ കമ്പനികള്‍ ഇന്ന് കടുത്ത പരീക്ഷണങ്ങളാണ് നേരിട്ടത്. ടെക് മഹീന്ദ്രയുടെ ഓഹരികളില്‍ ഇന്ന് ഒരു ദിവസം കൊണ്ടു മാത്രം 22.80 പോയിന്റിന്റെ ഇടിവാണുണ്ടായത്.
വാങ്ങാവുന്ന ഓഹരികള്‍: ജെ.എസ് ഡബ്ല്യു എനര്‍ജി ലിമിറ്റഡ്.(ഇപ്പോള്‍ 130 രൂപ വിലയുള്ള ഈ ഓഹരികള്‍ മൂന്നു മാസത്തിനുള്ള 170ലെത്തുമെന്നാണ് പ്രതീക്ഷ)
ലക്ഷ്മി വിലാസ് ബാങ്ക്: ഇപ്പോള്‍ 124 രൂപവരെയുള്ള ഓഹരികള്‍ 60 ദിവസത്തിനുള്ളില്‍ 140ലെത്തുമെന്നാണ് കണക്കുകൂട്ടല്‍.
സുസ്‌ലോണ്‍: ഒരു കാലത്ത് നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഓഹരികളിലൊന്നായിരുന്നു സുസ്‌ലോണ്‍. നഷ്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഈ കമ്പനി അടുത്ത 30 ദിവസത്തിനുള്ളില്‍ നേരിയ മുന്നേറ്റം പ്രതീക്ഷിക്കാനുള്ള സാമ്പത്തിക സാഹചര്യം കടന്നുവരുന്നുണ്ട്. ഇപ്പോള്‍ 48 രൂപ വിലയുള്ള സുസ്‌ലോണിന്റെ ടാര്‍ജറ്റ് 54.
ടാറ്റാ സ്റ്റീല്‍: ഇന്ന് 501 രൂപയില്‍ ക്ലോസ് ചെയ്ത ടാറ്റാ സ്റ്റീല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 525ലെത്തുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശുഭപ്രതീക്ഷ/ഓഹരി അവലോകനം
എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് പിന്നിട്ട മൂന്നാഴ്ചയായി തളര്‍ച്ചയെന്തന്നറിയാതെ മുന്നേറുകയാണ്. വിദേശ ഫണ്ടുള്‍ മുന്‍ നിരയിലെയും രണ്ടാം നിരയിലെയും ഓള്‍ഡ് ,ന്യൂ ഇക്കണോമി ഓഹരികള്‍ വാരികൂട്ടാന്‍ മത്സരിച്ചതാണ് സൂചികയ്ക്ക് കരുത്തു പകര്‍ന്നത്. ബോംബെ സെന്‍സെക്‌സ് 30 മാസത്തിനിടയിലെ ഏറ്റവും മികച്ച തലം ദര്‍ശിക്കുകയും ചെയ്തു.
കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള തിളക്കമാര്‍ന്ന ത്രൈമാസ പ്രവര്‍ത്തന ഫലവും നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്ഘടന 8. 5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന വിലയിരുത്തലും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ആഗസ്തിലെ ആദ്യ 14 വ്യാപാരദിനങ്ങളിലായി വിദേശ ഫണ്ടുകള്‍ 6365 കോടി രൂപയുടെ നിക്ഷേപം നടത്തി. ജൂലൈയിലെ െമാത്തം നിക്ഷേപം 8320 കോടി രൂപയും ജൂണില്‍ ഇത് 7714 കോടി രൂപയുമായിരുന്നു. വിദേശ ഫണ്ടുകള്‍ തുടര്‍ച്ചയായ മൂന്നാം മാസമാണ് നിക്ഷേപകന്റെ മേലങ്കി അണിയുന്നത്.
നിക്ഷേപ താല്‍പര്യത്തില്‍ ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് ഐ ടി സി, എ സി സി, എല്‍ ആന്റ് ടി എന്നിവ തിളങ്ങി. എന്നാല്‍ എസ് ബി ടി, ഭാരതി എയര്‍ ടെല്‍, ഒ എന്‍ ജി സി, ടാറ്റാ മോട്ടേഴ്‌സ്, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫോസീസ്, വിപ്രോ തുടങ്ങിയ കൗണ്ടറുകളില്‍ വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടു. വ്യാഴാഴ്ച്ച ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ ആഗസ്റ്റ് സീരിസ് സെറ്റില്‍മെന്റാണ്. ഇത് വിപണിയിലെ ചാഞ്ചാട്ടം രൂക്ഷമാക്കാനിടയുണ്ട്.
വാരാദ്യം തണുപ്പന്‍ പ്രകടനങ്ങള്‍ക്കു ശേഷം, ബുധനാഴ്ചയോടെയാണ് സെന്‍സെക്‌സ് മുന്നേറ്റത്തിന്റെ പാതയി—ലേയ്ക്ക് തിരിഞ്ഞത്.
വ്യാഴാഴ്ച ഒരുഘട്ടത്തില്‍ വിപണി 18475 പോയിന്റു വരെ കുതിച്ചു. വാരാവസാനം സൂചിക 18,401 ലായിരുന്നു. യുറോപ്യന്‍ വിപണികളിലെ തളര്‍ച്ചയാണ് ആഭ്യന്തര നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചത്. 1 .24 ശതമാനം പ്രതിവാര നേട്ടം കൈവരിച്ച സെന്‍സെക്‌സ് 234 പോയിന്റ് സ്വന്തമാക്കി. നിഫ്റ്റി സൂചിക 78 .55 പോയിന്റ് കയറി— 5530 .64 ല്‍ എത്തി. മിഡ് കാപ്പ് സൂചിക 2 .3 ശതമാനവും സ്‌മോള്‍ കാപ്പ് 1 .7 ശതമാനവും ഉയര്‍ന്നു സെന്‍സെക്‌സിലും തിളങ്ങി.
ഭക്ഷ്യ ഉല്‍പ്പന്ന— സൂചികയിലെ വര്‍ദ്ധന 10 .35 ശതമാനമായി താഴ്ന്നു.— തൊട്ടു മുന്‍ വാരം ഇത് 11 .4 ശതമാനമായിരുന്നു. നാണ്യപ്പെരുപ്പം വരും മാസങ്ങളില്‍ കുറയുമെന്നാണ് രാജ്യത്തെ ചീഫ് സ്റ്റാറ്റീഷ്യന്‍ വ്യക്തമാക്കുന്നത്.
അമേരിക്കന്‍ സമ്പദ്ഘടന അപകടകരമായ തലത്തിലേയ്ക്ക് നീങ്ങുന്നതായാണ് അവിടെ നിന്നുള്ള സാമ്പത്തിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള ക്ലെയിമുകളില്‍ വീണ്ടും വര്‍ധനവുണ്ടായി. പ്രതികൂല വാര്‍ത്തകളെ തുടര്‍ന്ന് ഡൗജോണ്‍സ് സൂചിക 10213 ലേയ്ക്കും എസ് ആന്റ് പി 1071 ലേയ്ക്കും താഴ്ന്നു.
news from www.thejasnews.com