Digital Media

  • റിയാലിറ്റി ഓഹരികളുടെ തകര്‍ച്ച തുടരുന്നു
    മുംബൈ: നിഫ്റ്റിയും സെന്‍സെക്‌സും ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയില്‍ 181.55 പോയിന്റിന്റെയും ദേശീയ ഓഹരി സൂചികയില്‍ 47.80 പോയിന്റിന്റെയും കുറവാണുണ്ടായത്. റിയാലിറ്റി ഫണ്ടിങ് വിവാദത്തില്‍ പെട്ട് ഈ ആഴ്ച മാത്രം സെന്‍സെക്‌സിനു നഷ്ടമായത് 448 പോയിന്റാണ്. അയര്‍ലണ്ട് കടക്കെണിയുടെ കാര്‍മേഘങ്ങള്‍ നീങ്ങാത്തതുകൊണ്ടു തന്നെ ആഗോളവിപണിയില്‍ നിന്ന് ഇന്നു കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. കൂടാതെ  ട്രേഡിങ് സ്ഥാപനങ്ങള്‍ നടത്തുന്ന ഇടപാടുകളെ കുറിച്ച് സെബി അന്വേഷണമാരംഭിക്കുന്നുവെന്ന വാര്‍ത്തകളും വിപണിയെ നെഗറ്റീവായി ബാധിച്ചു. അതേ സമയം എല്‍.ഐ.സി ഹൗസിങ് ...
  • സെന്‍സെക്‌സ് 141 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
    മുംബൈ: അവസാനമണിക്കൂറിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. പതിവുപോലെ റിയാലിറ്റി ഓഹരികള്‍ക്കാണ് ഏറ്റവും നഷ്ടം സംഭവിച്ചത്.സെന്‍സെക്‌സ് 141.69 പോയിന്റ് താഴ്ന്ന് 19318.16ലും നിഫ്റ്റി 66 പോയിന്റ് കുറഞ്ഞ് 5799.75ലുമാണ്  വില്‍പ്പന നിര്‍ത്തിയത്. എല്‍.ഐ.സി ഹൗസിങ് ലോണ്‍ കുംഭകോണത്തില്‍ ഉള്‍പ്പെട്ട ബാങ്കുകളും സ്ഥാപനങ്ങളും അവരുടെ നിലപാട് വ്യക്തിമാക്കിയതും അമേരിക്ക, യൂറോപ്പ്, ഏഷ്യ വിപണികളിലെ അനുകൂല കാലാവസ്ഥയും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ അധികസമയവും പച്ചക്കത്തിച്ചിരുന്നു. കൂടാതെ രാജ്യത്തെ ശക്തമായ ബാങ്കിങ് ...
  • ലോണ്‍ കുംഭകോണം; നിഫ്റ്റി താഴോട്ട്
    മുംബൈ: ഹൗസിങ് ലോണ്‍ കുംഭകോണവുമായി ബന്ധപ്പെട്ട് എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ഓഫിസുകളില്‍ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയ തിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഇടിവ്. ബാങ്കിങ്, റിയാലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പല പ്രമുഖര്‍ക്കും സാമ്പത്തിക തിരിമറിയില്‍ പങ്കുണ്ടെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരാന്‍ തുടങ്ങിയതോടെ വിപണി താഴേക്ക് പോരുകയായിരുന്നു. ദിവസത്തിന്റെ അധികപങ്കും മുന്നേറ്റം പ്രകടമാക്കിയ വിപണി അവസാന അരമണിക്കൂറിനുള്ളിലാണ് തിരിച്ചുള്ള യാത്ര നടത്തിയത്. എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ഓഹരികള്‍ ഇന്ന് 18 ശതമാനത്തോളം തകര്‍ന്നു. നിക്ഷേപകര്‍ക്ക് ...
  • വൈകാരികം:കൊറിയയില്‍ സംഘര്‍ഷാവസ്ഥ, വിപണി താഴോട്ട്
    മുംബൈ: അയര്‍ലന്റിന്റെ കടക്കെണിയും ചൈനയിലെ പലിശനിരക്ക് വര്‍ധനവും പ്രാദേശികമായ അഴിമതി വിവാദങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയെ കൂടുതല്‍ വൈകാരികമാക്കിയിരിക്കുന്നു. ദക്ഷിണകൊറിയയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ദ്വീപിലേക്ക് ഉത്തരകൊറിയ നടത്തിയ ഷെല്ലാക്രമണവും അതിനു മറുപടിയായി ദക്ഷിണകൊറിയന്‍ സൈന്യത്തിന്റെ പീരങ്കിയാക്രമണവും സെന്‍സെക്‌സിനെ ഒരു സമയത്ത് 600 പോയിന്റോളം താഴേക്കുവലിച്ചുവെന്നതു തന്നെയാണ് ഇതിനു ഏറ്റവും നല്ല ഉദാഹരണം. സാങ്കേതികമായി വിലയിരുത്തുമ്പോള്‍ കൊറിയന്‍ അതിര്‍ത്തിയില്‍ നടന്ന വെടിവപ്പിനോട് ഇന്ത്യന്‍ വിപണി അമിതമായാണ് പ്രതികരിച്ചത്. ക്ലോസ് ചെയ്യുമ്പോള്‍ സെന്‍സെക്‌സ് നഷ്ടം 265.75 പോയിന്റായി കുറച്ചുവെങ്കിലും വിപണിയില്‍ ...
  • നിഫ്റ്റി 6000ല്‍ തിരിച്ചെത്തി
    മുംബൈ: കഴിഞ്ഞ വാരത്തിലെ വീഴ്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് മികച്ചൊരു തിരിച്ചുവരവ് നടത്തി. അനുകൂലമല്ലെങ്കിലും പ്രശ്‌നങ്ങളില്ലാത്ത ആഗോളവിപണി, കടക്കെണിയില്‍ കുടുങ്ങിയ അയര്‍ലന്റിനുള്ള സാമ്പത്തികപാക്കേജുകള്‍, ഈ മാസത്തെ ഫ്യൂച്ചര്‍ വ്യാപാരത്തിന്റെ അവസാനവാരം തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ന്നാണ് വിപണിയില്‍ പച്ചക്കത്തിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 372.15 പോയിന്റുയര്‍ന്ന് 19957.59ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 119.70 വര്‍ധിച്ച് 6010ലും വില്‍പ്പ അവസാനിപ്പിച്ചു. അതേ സമയം നിഫ്റ്റിയുടെ 50 ദിവസത്തെ ശരാശരി വിലയിരുത്തുമ്പോള്‍ തിരുത്തല്‍ പൂര്‍ണമായിട്ടില്ലെന്നും നിക്ഷേപകര്‍ കരുതലോടെ ...
  • വിപണി തിരുത്തലിന്റെ വഴിയേ…
    മുംബൈ: നിര്‍ണായകമായ സപ്പോര്‍ട്ടിങ് പോയിന്റുകള്‍ തകര്‍ത്തുകൊണ്ട് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് തിരുത്തലിന്റെ വഴിയിലേക്ക് തിരിഞ്ഞു. സെന്‍സെക്‌സ് 345.20 താഴ്ന്ന് 19585.44ലും നിഫ്റ്റി 108.50 കുറഞ്ഞ് 5890.30ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സിലെ രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന പോയിന്റാണിത്. അമേരിക്ക, യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ തലേ ദിവസം നേട്ടത്തോടെ ക്ലോസ് ചെയ്തതില്‍ നിന്നു ആവേശം ഉള്‍കൊണ്ട് ഇന്ത്യന്‍ വിപണിയിലും ലാഭത്തിലാണ് വില്‍പ്പനതുടങ്ങിയത്. എന്നാല്‍ ഈ മുന്നേറ്റം കുറച്ചുനേരം മാത്രമാണ് നീണ്ടുനിന്നത്. നിക്ഷേപകര്‍ ഏറെ പേടിയോടെയാണ് ഇന്നു വിപണിയെ സമീപിച്ചത്. അമേരിക്കയിലെയും ...
  • ടൈക്കൂണുകള്‍ വരുന്നു കരുതിയിരിക്കുക
    ഷെയറില്‍ പണം മുടക്കൂ..വര്‍ഷത്തിനുള്ളില്‍ കോടീശ്വരനാകൂ… ഇത്തരത്തില്‍ മോഹനവാഗ്ദാനങ്ങളുമായി ഇതിനകം പലരും നിങ്ങളെ സമീപിച്ചിട്ടുണ്ടാവും. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങിന് വേണ്ടത്ര തിളങ്ങാന്‍ കഴിയാത്ത ഇന്ത്യന്‍ വിപണിയില്‍ പുത്തന്‍പരീക്ഷണങ്ങളുമായി പല കമ്പനികളും രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ ഇവര്‍ പറയുന്ന ഷെയറിന് ഇന്ത്യന്‍ ഓഹരി വിപണിയുമായി പുലബന്ധം പോലും ഉണ്ടാവില്ല. കാരണം വിപണിയില്‍ ട്രേഡിങ് നടത്താന്‍ കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. നിങ്ങളില്‍ നിന്ന് പണം വാങ്ങി ട്രേഡിങ് നടത്താന്‍ സെബിയുടെ പോര്‍ട്ട് ഫോളിയോമാനേജ്‌മെന്റ് ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ പറ്റൂ..ഇതിനു മിനിമം അഞ്ചു ...
  • ആടിയുലഞ്ഞ വിപണി ഒടുവില്‍ ലാഭത്തില്‍, ബാങ്കിങ് മേഖല ഇടിഞ്ഞു
    മുംബൈ: ലാഭത്തിനും നഷ്ടത്തിനുമിടയില്‍ കരണം മറിഞ്ഞു കളിച്ച ഇന്ത്യന്‍ ഓഹരി വിപണി ഒടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 65.50 ഉയര്‍ന്ന് 19930.64ലും നിഫ്റ്റി 10.10 പോയിന്റ് വര്‍ധിച്ച് 5998.80ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. മെറ്റല്‍, ഓട്ടോ സ്‌റ്റോക്കുകള്‍ മുന്നേറ്റം നടത്തിയപ്പോള്‍ ബാങ്കിങ്,ടെലികോം മേഖല കനത്ത തിരിച്ചടിയാണ് നേരിട്ടത്. പണം വഴിവിട്ടുചെലവാക്കുന്നുവെന്ന പരാതിവ്യാപകമായതിനെ തുടര്‍ന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പണം കടം കൊടുക്കേണ്ടന്ന ബാങ്കുകളുടെ നിലപാട് എസ്.കെ.എസ് മൈക്രോഫിനാന്‍സിനെയാണ് ഏറ്റവും ഗുരുതരമായി ബാധിച്ചത്. ഇന്നു മാത്രം ഏകദേശം 20 പോയിന്റിന്റെ ഇടിവാണ് ...
  • ഇത്തിസലാത്ത്, യൂനിനോര്‍, വീഡിയോകോണ്‍ മൊബൈല്‍ ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് ട്രായ്
    ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ മൊബൈല്‍ സേവനദാതാക്കളായ സ്വാന്‍(ഇത്തിസലാത്ത്), യൂനിനോര്‍, വീഡിയോകോണ്‍ അടക്കം 64 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ടെലികോം റഗുലേറ്ററി അഥോറിറ്റിയായ ട്രായ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
  • അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം ഇന്ന്
    ഖത്തര്‍ ഇന്ന് തീപാറുന്ന ഫുട്‌ബോള്‍ പോരാട്ടത്തിന് വേദിയാവും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധാകരുള്ള ബ്രസീലും അര്‍ജന്റീനയും ഒരു സൗഹൃദപോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30 മുതല്‍ livestreamingsport.comഎന്ന വെബ്‌സൈറ്റില്‍ കളി കാണാവുന്നതാണ്.
Read more