- ഞാന്‍ ടാക്‌സ് അടയ്ക്കേണ്ടി വരുമോ?
ആദ്യം ചെയ്യേണ്ടത് നമ്മുടെ എല്ലാ മാര്‍ഗ്ഗങ്ങളില്‍ കൂടിയും ലഭിക്കുന്ന വരുമാനമെന്താണെന്ന് തിരിച്ചറിയുകയാണ്. ശമ്പളം,ബിസിനസ്,ബാങ്കുകളില്‍ നിന്നോ ഓഹരികളില്‍ നിന്നോ ലഭിക്കുന്ന ലാഭം, വീട്, ഓഫിസ് വാടകയിനത്തിലോ ലഭിക്കുന്ന വരുമാനം തുടങ്ങി നിങ്ങളുടെ കൈയിലേക്ക് എത്തുന്ന എല്ലാ പണത്തിന്റെയും ഒരു ലിസ്റ്റ് തയ്യാറാക്കണം.
ഇനി തയ്യാറാക്കേണ്ടത് നിങ്ങളുടെ ഒരു മാസത്തെ ചെലവുകളും അടവുകളുടെയും ലിസ്റ്റാണ്. ഈ ലിസ്റ്റില്‍ നിന്ന് നികുതിയിളവുകള്‍ ലഭിക്കുന്ന തുകകള്‍(ഇന്‍ഷുറന്‍സ്, ഹോം ലോണുകളുടെ പലിശ തുടങ്ങിയവ) കുറയ്ക്കണം.
ഇങ്ങനെ കുറച്ചുകിട്ടുന്ന തുക ആദ്യം പറഞ്ഞ വരുമാനത്തില്‍(ഗ്രോസ് ടോട്ടല്‍ ഇന്‍കം) നിന്ന് ...
- ബാങ്കിങ് മേഖല വിപണിയെ താഴോട്ടു വലിച്ചു
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്കിങ്, റിയാലിറ്റി,ഓട്ടോ മേഖലയില്‍ പ്രകടമായ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 197.62 പോയിന്റ് നഷ്ടത്തോടെ 20301.10ലും നിഫ്റ്റി 66.55 പോയിന്റ് കുറഞ്ഞ് 6079.80ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. വാള്‍ട്ട് സ്ട്രീട്ടിലെയും മറ്റു ഏഷ്യന്‍ വിപണികളിലെയും തിരിച്ചടികള്‍ മൂലം തുടക്കം മുതല്‍ ബാങ്കിങ് മേഖലയില്‍ വില്‍പ്പനക്കാരുടെ എണ്ണം കൂടുതലായിരുന്നു. യൂറോപ്യന്‍ വിപണിയും നിരാശപ്പെടുത്തുന്ന പ്രകടനം തുടര്‍ന്നതോടെ ഇന്ത്യന്‍ വിപണി താഴോട്ട് പതിക്കാന്‍ തുടങ്ങി. സെന്‍സെക്‌സ് 250 പോയിന്റും ...
- സെന്‍സെക്‌സ് 62 പോയിന്റ് താഴ്ന്നു
മുംബൈ: ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 62.33 പോയിന്റും നിഫ്റ്റി 11.25 പോയിന്റും ഇടിഞ്ഞു.
ബാങ്കിങ് മേഖലയിലാണ് ഇന്നു ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത്. 2.48 പോയിന്റാണ് മേഖലയ്ക്ക് മൊത്തം നഷ്ടപ്പെട്ടത്. അതേ പോലെ റിയാലിറ്റി ഓഹരികളില്‍ ഇന്ന് വിറ്റൊഴിവാക്കല്‍ കൂടുതല്‍ പ്രകടമായിരുന്നു.
എണ്ണ-വാതക മേഖല ഇന്ന് 1.29 ശതമാനം നേട്ടം സ്വന്തമാക്കി. എഫ്.എം.സി.ജി, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നു.
അരേവ ടി ആന്റ്ഡി, ടെക് ...
- നിഫ്റ്റി 6100 കടന്നു
മുംബൈ: ഡിസംബര്‍ ഫ്യൂച്ചര്‍ കോളുകളുടെ കാലാവധി തീരുന്ന ദിവസമായ ഇന്നു സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 133.04 പോയിന്റ് വര്‍ധിച്ച് 20389.07ലും നിഫ്റ്റി 41.50 ഉയര്‍ന്ന് 6101.85ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
എല്ലാ സെക്ടറും ഇന്നു ലാഭത്തിലാണ് ക്ലോസ് ചെയ്തത്. അതേ സമയം അ്രന്താരാഷ്ട്രവിപണിയില്‍ വിലവര്‍ധിക്കുന്നതിനാല്‍ ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ ഇന്നു വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു. അതേ സമയം എണ്ണ വില കൂടുന്നതിനാല്‍ നിക്ഷേപകരുടെ ശ്രദ്ധ ...
- മുന്‍നിര ഓഹരികള്‍ തിളങ്ങി, സെന്‍സെക്‌സ് 230 പോയിന്റ് മുന്നേറി
മുംബൈ: ഓഹരി വിപണിയിലെ 17 പ്രമുഖ ഓഹരികള്‍ മുന്നേറിയതോടെ സെന്‍സെക്‌സ് 230.61 പോയിന്റ് വര്‍ധിച്ചു. നിഫ്റ്റി 64.35 പോയിന്റ് കൂടി 6060.35ലാമ് ക്ലോസ് ചെയ്തത്. ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ അവസാനദിവസം നാളെയായതിനാല്‍ വിപണിയില്‍ ഒരു മുന്നേറ്റം എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
സെക്ടര്‍ വൈസ് നോക്കുകയാണെങ്കില്‍ ബാങ്കിങ്, ടെക്‌നോളജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്.എം.സി.ജി ഓഹരികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. ഐ.ടി, ബാങ്കിങ്, മെറ്റല്‍,ചില ഫാര്‍മ കമ്പനികളുടെ ഓഹരികളും മുന്നേറ്റം തുടരാനാണ് സാധ്യത. പക്ഷേ, മുന്നേറ്റം ...
- ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് താഴെ പറയുന്ന ഏതെങ്കിലും ബാങ്കില്‍ നിന്നുള്ള മാസ്‌ട്രോ കാര്‍ഡ് ആണോ ഇനി മുതല്‍ നിങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പോലെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം.
ബാങ്കുകള്‍: സിറ്റി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്.
ഇതിനായി മാസ്‌ട്രോയില്‍ സൈറ്റില്‍ പോയി നിങ്ങളുടെ കാര്‍ഡ് എന്‍ റോള്‍ ചെയ്യണമെന്നു മാത്രം. ചില വിസ കാര്‍ഡുകളും ഇത്തരത്തില്‍ എന്‍ റോള്‍ ...
- സെന്‍സെക്‌സ് ഫഌറ്റ്, നിഫ്റ്റി 6000ല്‍ താഴെ
മുംബൈ: വിപണി ഇപ്പോഴും ഒഴിവുകാലത്തിന്റെ ആലസ്യത്തില്‍ നിന്നു ഉണര്‍ന്നില്ലെന്ന സൂചനയാണ് ഇന്നത്തെ വ്യാപാരത്തില്‍ നിന്നു മനസ്സിലാവുന്നത്. നേരിയ നഷ്ടത്തോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും ക്ലോസ് ചെയ്തത്. എടുത്തുപറയാവുന്ന ഉയര്‍ച്ചയോ താഴ്ചയോ ഒരു സെക്ടറിലും പ്രകടമായിരുന്നില്ല. സെന്‍സെക്‌സ് 3.51 പോയിന്റ് നഷ്ടത്തില്‍ 20025.42ലും നിഫ്റ്റി 2.10 കുറഞ്ഞ് 5996ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിന്ദ് ഓയില്‍ എക്‌സ്പ്‌ളോര്‍, ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്, ഹിന്ദ് കോപ്പര്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ് ...
- നേട്ടങ്ങള്‍ കൈവിട്ടു, നിഫ്റ്റി 6000ല്‍ താഴെ
മുംബൈ: രാവിലെ നേടിയ നേട്ടങ്ങള്‍ നഷ്ടമായതോടെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. യൂറോപ്യന്‍ വിപണി നഷ്ടത്തിലേക്ക് നീങ്ങിയതോടെ രാവിലത്തെ നേട്ടങ്ങളില്‍ നിന്നു ലാഭം നേടാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളാണ് നഷ്ടത്തിലേക്ക് നയിച്ചത്. സെന്‍സെക്‌സ് 44.73 പോയിന്റ് താഴ്ന്ന് 200028.93ലും നിഫ്റ്റി 13.50 പോയിന്റ് കുറഞ്ഞ് 5998.10ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ അഡ്വാന്‍സ് ടാക്‌സ് നല്‍കുന്നതും മികച്ച മൂന്നാം പാദഫലങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷകളും വിപണിയുടെ കുതിപ്പിനുള്ള ...
- ശരിയത്ത് ഓഹരി സൂചിക വരുന്നു
മുംബൈ: ശരിയത്ത് നിയമങ്ങള്‍ അനുസരിച്ച് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്നു മുതല്‍ പ്രത്യേക ഓഹരി സൂചിക വരുന്നു. വ്യാപാരം എന്ന രീതിയില്‍ ഓഹരി വിപണി മുസ്‌ലിം വിശ്വാസികള്‍ക്ക് സ്വീകാര്യമാണെങ്കിലും നിക്ഷേപം പൂര്‍ണമായും മതനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാണോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നതിനാല്‍ ഒരു വലിയ വിഭാഗം ഓഹരി വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും തഖ്‌വാ അഡ്‌വൈസറി ആന്റ് ശരിയ ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷന്‍സും(താസിസ്) ശരിയത്ത് അടിസ്ഥാനമായ ...
- വിപണിക്ക് അവധി മൂഡ്,റിലയന്‍സ് കമ്യൂണിക്കേഷന്‍ തിളങ്ങി, അടുത്താഴ്ച നിര്‍ണായകം
മുംബൈ: ദിവസത്തിലെ അധികസമയവും ലാഭത്തിന്റെ നഷ്ടത്തിന്റെയും അതിര്‍വരമ്പുകളിലൂടെ സഞ്ചരിച്ച ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് താരതമ്യേന മെച്ചപ്പെട്ട നിലയിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 90.78 പോയിന്റുയര്‍ന്ന് 20073.66ലും നിഫ്റ്റി 31.60 പോയിന്റ് വര്‍ധിച്ച് 6011.60ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ആഭ്യന്തരവിപണിയില്‍ നിന്നും വിദേശവിപണിയില്‍ നിന്നും സ്വാധീനിക്കാവുന്ന പ്രധാനപ്പെട്ട വാര്‍ത്തകളും പുറത്തുവരാത്തതയും ക്രിസ്തുമസ് അവധികളും ചേര്‍ന്ന് ഏഷ്യ, യൂറോപ്പ്, അമേരിക്ക വിപണികളില്‍ ഒരു സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്. മെറ്റല്‍, കണ്‍സ്യൂമര്‍ ...