Investment

  • സ്വര്‍ണവില ഇനിയും താഴോട്ടിറങ്ങും
    കഴിഞ്ഞ വര്‍ഷം 31.1 ശതമാനത്തോളം ലാഭം നല്‍കിയ സ്വര്‍ണത്തിന് 2012 നല്ല വര്‍ഷമായിരിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മഞ്ഞലോഹത്തിന് വിലയേറുമ്പോഴും ഒരു കാര്യം എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു. ഈ വിലകയറ്റം ഒരു കുമിള പോലെയാണ് എപ്പോള്‍ വേണമെങ്കിലും പൊട്ടിയേക്കാം. പക്ഷേ, ആഗോള സാമ്പത്തികപ്രതിസന്ധി തുടര്‍ന്നതിനാല്‍ സ്വര്‍ണ വില ഉയരത്തില്‍ തന്നെ ഇരുപ്പുറപ്പിക്കുകയായിരുന്നു. ഡോളര്‍ കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതു തന്നെയാണ് സ്വര്‍ണ വില താഴേക്കിറങ്ങാനുള്ള ഒരു പ്രധാനകാരണം. യൂറോയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം അനുദിനം കുറഞ്ഞു വരുന്നതും ഡോളര്‍ വിലയിലാണ് മാറ്റം വരുത്തുന്നത്. കൂടാതെ സ്വര്‍ണത്തോടുള്ള ...
  • സ്വര്‍ണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
    സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഇപ്പോള്‍ പലരും സ്വര്‍ണത്തിലാണ് പണമിറക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ മഞ്ഞലോഹത്തിന്റെ വിലയില്‍ വന്‍ ഇടിവാണുണ്ടാകാറുള്ളത്. എന്തൊക്കെ കാരണങ്ങളാലാണ് സ്വര്‍ണത്തിന്റെ വിലയില്‍ കുറവുണ്ടാവുന്നത്. അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനുവേണ്ടി രാജ്യങ്ങള്‍ കരുതല്‍ ധനം സ്വര്‍ണമായി സൂക്ഷിക്കാറുണ്ട്. അമേരിക്കയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. ഏതെങ്കിലും പ്രതിസന്ധിയില്‍ അമേരിക്ക സ്വര്‍ണം വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചാല്‍ വില കുറയും. അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യുടെ കൈയിലും വേണ്ടത്ര സ്വര്‍ണമുണ്ട്. ഒന്നിച്ചുള്ള ഏത് വില്‍പ്പനയും ...
  • SWARNA VARSHA 2011
    Once again, KSFE, rushed in to the forefront in order to prove its commitment to Keralites, to protect them financially from the evil hands of fly by night operators. The Hon’ble Minister for Finance, Housing & Law of Kerala, launched our new scheme “Swarna Varsha 2011 Chittikal” as an Onam offer to the Keralites on ...
  • ഓണ്‍ലൈനായി ഷെയര്‍ട്രേഡിങ് ചെയ്യാം
    ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ട്.എന്നാല്‍ അതിനുവേണ്ടി സമയം ചെലവഴിക്കാന്‍ കഴിയാത്തവരുണ്ട്. ഇവര്‍ക്ക് ഏറ്റവും യോജിച്ച മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്. വാങ്ങിയ ഓഹരികള്‍ക്കു വിലകൂടിയിട്ടുണ്ടോ എന്നു നോക്കാനും അത് വില്‍ക്കാനും പുതിയവ വാങ്ങാനും ഏതാനും മിനിറ്റുകള്‍ മാത്രം മതി. ജോലിക്കിടെ തന്നെ ഇക്കാര്യം ചെയ്യാന്‍ സാധിക്കും. അതുമല്ലെങ്കില്‍ വെറുതെയിരുന്ന് ബോറടിക്കുന്ന ഭാര്യയ്ക്കായി വീട്ടില്‍ ഒരു ട്രേഡിങ് ടെര്‍മിനല്‍ സെറ്റ് ചെയ്തു കൊടുക്കാം. ചെറിയ ചെറിയ നിക്ഷേപങ്ങളിലൂടെ അവരെ ...
  • നിക്ഷേപകരുടെ അഞ്ച് അന്ധവിശ്വാസങ്ങള്‍-oneindia
    ആളുകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാവുന്നവരാണ്. നിക്ഷേപകര്‍ക്കും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ സ്വാഭാവികമാണ്. എക്കാലത്തും സജീവമായ അഞ്ചുവിശ്വാസങ്ങള്‍. ഫിക്‌സഡ് നിക്ഷേപമാണ് ഏറ്റവും നല്ല നിക്ഷേപമാര്‍ഗ്ഗം ബാങ്കില്‍ ഫിക്‌സഡ് നിക്ഷേപമിട്ടാല്‍ ഒന്നും പേടിക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിശ്വാസം. പക്ഷേ, രാജ്യത്തെ പണപ്പെരുപ്പത്തിനനുസരിച്ചാണ് അടിസ്ഥാന നിരക്കുകള്‍ ഉണ്ടാവുകയെന്ന കാര്യം മറന്നുപോവരുത്. പലിശനിരക്കുകള്‍ ഒരിക്കലും പണപ്പെരുപ്പനിരക്കിനു മുകളിലേക്ക് കയറാറില്ലെന്നതാണ് വാസ്തവം. http://thatsmalayalam.oneindia.in/feature/2011/feauture-business-five-investment-myths-aid0178.html
  • വീട്ടിലും ഒരു ബജറ്റ് വേണ്ടേ?
    പണപ്പെരുപ്പം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. അതിനനുസരിച്ച് ജീവിതച്ചെലവുകളും. പലപ്പോഴും ചെലവുകള്‍ താങ്ങാന്‍ കഴിയാതെ സാധാരണക്കാര്‍ നട്ടം തിരിയുകയാണ്. ‘അയ്യോ, ബജറ്റ് തയ്യാറാക്കാനോ, അതൊ പറ്റുന്ന പണിയല്ല’. എന്നു പറഞ്ഞു തള്ളാന്‍ വരട്ടെ. നമ്മുടെ എല്ലാവിധ ചെലവുകളും രേഖയിലാക്കുന്നുവെന്നു മാത്രം ചിന്തിച്ചാല്‍ മതി. എത്ര പണം ലഭിക്കുന്നു? എത്ര ചെലവാക്കുന്നു? അതില്‍ എത്ര കരുതല്‍ധനമായി മാറ്റിവയ്ക്കാനാവും?. എന്നിവയെ കുറിച്ചുള്ള അന്വേഷണമാണ് ഓരോ ബജറ്റും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉള്ളതുകൊണ്ട് എങ്ങനെ ജീവിയ്ക്കാന്‍ പറ്റും എന്ന് കണക്കുകൂട്ടി ...
  • ക്രിസില്‍ ഗോള്‍ഡ് ഇന്‍ഡെക്‌സ് തുടങ്ങി
    മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തികഗവേണഷസ്ഥാപനമായ ക്രിസില്‍ റിസര്‍ച്ച് ഗോള്‍ഡ് ഇന്‍ഡക്‌സ് അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ ഗോള്‍ഡ് ഇന്‍ഡെക്‌സാണിത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം നിക്ഷേപമാര്‍ഗ്ഗമെന്ന രീതിയില്‍ സ്വര്‍ണത്തിന്റെ പ്രാധാന്യം അതിവേഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഇപ്പോള്‍ ഇന്ത്യയില്‍ 11 ഗോള്‍ഡ് ഇ.ടി.എഫുകളും മൂന്നു ഗോള്‍ എഫ് ഒ എഫുകളുമാണുള്ളത്. ഈ ഓഹരികളെ താരതമ്യം ചെയ്യാനുള്ള അളവുകോലായിരിക്കും -ക്രിസില്‍ റിസര്‍ച്ച് പത്രക്കുറിപ്പില്‍ അറിയിച്ചു. Read from source
  • ഷെയര്‍ട്രേഡിങ്: ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍
    Sharetrading, Basic, Ideas, Trading, ഷെയര്‍, ട്രേഡിങ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – Oneindia Malayalam ഓഹരി വിപണിയിലൂടെ ട്രേഡിങ് നടത്തി എളുപ്പം പണമുണ്ടാക്കണമെന്ന് എല്ലാവരും സ്വപ്‌നം കാണാറുണ്ട്. പക്ഷേ, ട്രേഡിങിനു പോവുന്നതു മുമ്പ് നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഞാനൊരു നല്ല കച്ചവടക്കാരനാണോ? അല്ലെങ്കില്‍ നല്ലൊരു കച്ചവടക്കാരനാവാന്‍ എന്തു ചെയ്യണമെന്ന് ആദ്യം മനസ്സിലാക്കണം. ഈ മേഖലയില്‍ വിജയം നേടിയവരുടെ പുസ്തകങ്ങളോ അഭിപ്രായങ്ങളോ സ്വീകരിക്കാം. ഏത് രീതിയിലാണ് അവര്‍ വിപണിയെ സമീപിച്ചതെന്ന് പഠിക്കാം.
  • മെഡിക്ലെയിം പോളിസികള്‍ പ്രചാരം നേടുന്നു
    ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പം ഇന്നു പഴങ്കഥയാവുകയാണ്. ആരോഗ്യ,വിദ്യാഭ്യാസ മേഖലയിലെ സേവനപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പതുക്കെ പതുക്കെ പിന്‍വാങ്ങിയിരിക്കുന്നു. കൂടുതല്‍ നികുതി ചുമത്തുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കായി നല്‍കി വന്ന ഇളവുകളെല്ലാം സര്‍ക്കാര്‍ ഒന്നൊന്നായി പിന്‍വലിക്കുന്നു. ജീവിതച്ചെലവുകള്‍ അനുദിനം വര്‍ധിച്ചുവരുന്നു. തീര്‍ച്ചയായും ഇത്തരമൊരു സാഹചര്യത്തില്‍ രംഗബോധമില്ലാതെ കടന്നുവരുന്ന അസുഖങ്ങളോ, അപകടങ്ങളോ നിങ്ങളെ എന്നെന്നേക്കുമായി തളര്‍ത്തിയേക്കാം.. ഇവിടെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള മെഡിക്ലെയിം പോളിസികള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവിടെ മിക്ക രാജ്യങ്ങളിലും ഓരോ പൗരനും അതു നിര്‍ബന്ധമാണ്. അസുഖം വന്നാല്‍ ആശുപത്രിയില്‍ ചികില്‍സിക്കാം അതിനു ...
  • ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍
    ടൈക്കൂണ്‍, ബിസയര്‍ തുടങ്ങിയ നിരവധി നെറ്റ്‌വര്‍ക്ക് തട്ടിപ്പുകളില്‍ പണം കളഞ്ഞുകുളിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വളരെ ശക്തവും സുതാര്യവും സര്‍ക്കാര്‍ ഏജന്‍സികളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാതെ കുറുക്കുവഴികള്‍ തേടി പോവുന്നവരാണ് അക്കിടിയില്‍ പെടുന്നത്. ഓഹരിയെ നല്ലൊരു നിക്ഷേപമാര്‍ഗ്ഗമായി സ്വീകരിക്കാന്‍ മലയാളി ഇനിയുംശീലിച്ചിട്ടില്ല. വിപണി അത് കളിക്കാനുള്ളതാണ്. അത്  പണം പോവാനുള്ളതാണ്. അയ്യോ വേണ്ട എന്റെ കുറെ പണം പോയതാണ്. ഇതൊക്കെയായിരിക്കും സ്ഥിരം മറുപടി.  ഓഹരിയില്‍ കച്ചവടം നടത്തിയിട്ടു നന്നായവര്‍ വളരെ കുറവാണ്. അതേ സമയം ...