കൊച്ചി: ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ സാംകോ അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആകർഷകമായ പുതിയൊരു മ്യൂച്വൽ ഫണ്ട് കൂടി അവതരിപ്പിച്ചു. നിക്ഷേപകർക്ക് സ്ഥിരതയും ലാഭവും ഉറപ്പ് നൽകുന്നതിനൊപ്പം അപ്രതീക്ഷിതമായ ഓഹരി ഇടിവുകളിൽ നിന്ന് സുരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ “ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട്” അഥവാ ഡാഫ് (DAAF).
മാർക്കറ്റിന്റെ ഗതിവിഗതികൾ അനുസരിച്ച് ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം ക്രമീകരിച്ച് ഇടിവുകളെ നേരിടാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡാഫ് ഫണ്ടാണിത്. ഓഹരികളുടെ പ്രകടനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ ഭയാശങ്കയോടെ കാണുന്ന നിക്ഷേപകർക്കുപോലും ഏറെ ആത്മവിശ്വാസം നൽകുന്നതാണ് ഈ പദ്ധതി. മാർക്കറ്റ് ഇടിയുമ്പോൾ നഷ്ടം പരമാവധി കുറയ്ക്കാനും നിക്ഷേപങ്ങളുടെ മൂല്യമിടിയാതെ സൂക്ഷിക്കാനും കഴിയുന്ന തരത്തിലാണ് ഫണ്ട് ക്രമീകരിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാനുള്ള സൗകര്യവും സാംകോ ഒരുക്കിയിട്ടുണ്ട്.
മാർക്കറ്റിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സധൈര്യം നേരിടാനും നഷ്ടസാധ്യതകൾ കുറയ്ക്കാനും നിക്ഷേപകരെ ഈ ഫണ്ട് സഹായിക്കുമെന്ന് സാംകോയുടെ മുഖ്യനിക്ഷേപക ഓഫിസർ ഉമേഷ്കുമാർ മെഹ്ത പറഞ്ഞു.
സാംകോയുടെ ഡാഫ് ഫണ്ടിന്റെ എൻ എഫ് ഓ ഈ മാസം 21 വരെയാണ്. അതിനുശേഷം അഞ്ചുദിവസത്തിനുള്ളിൽ തന്നെ സാധാരണ ക്രയവിക്രയങ്ങൾക്കായി ഫണ്ട് ഓപ്പണാകും. കൂടുതൽ വിവരങ്ങൾക്ക് https://www.samcomf.com/dynamic-asset-allocation-fund എന്ന വെബ്സൈറ്റ് സന്ദർശിക്കാം.