എങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കി അതിനെ ഇഷ്ടമുള്ള ഡൊമെയ്നിലേക്ക് മാറ്റാം?
ആദ്യം നമുക്ക് ബ്ലോഗ് എന്താണെന്ന് നോക്കാം. തീർച്ചയായും ഇന്റർനെറ്റ് ലോകത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കേട്ട വാക്കുകളിൽ ഒന്നായിരിക്കും ബ്ലോഗ്. ഓൺലൈനിൽ തുടർച്ചയായി അപ് ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പേഴ്സണൽ ജേർണലിനെയോ ഡയറിയെയോ നമുക്ക് എളുപ്പത്തിൽ ബ്ലോഗ് എന്നു വിളിയ്ക്കാം. നിങ്ങൾക്ക് ലോകത്തോട് കാര്യങ്ങൾ പറയാനുള്ള ഒരിടം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും വിചാരങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു സ്ഥലം. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിങ്ങൾക്കായി നിങ്ങളാൽ അപ് ഡേറ്റ് ചെയ്യപ്പെടുന്ന ഒരു വെബ് സൈറ്റ്. വേൾഡ് വെബ് ലോഗ് എന്നതിന്റെ ചുരുക്കെഴുത്തായാണ് ബ്ലോഗ് എന്ന വാക്കു കടന്നു…