Tag Archives : Aju Vargese

‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’ ട്രെയിലര്‍ അജു വര്‍ഗ്ഗീസ് പ്രകാശനം ചെയ്തു


മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ് ‘ എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അജു വര്‍ഗ്ഗീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലറിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്‌. മാധവം മൂവീസിന്‍റെ ബാനറില്‍ ബിജേഷ് നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കേഇന്ത്യയിലുള്ള ഒരു വനത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്.തൃശൂര്‍ ഫോക്ലോർ ഫെസ്റ്റിവല്‍, അബുദാബി നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ്, ചാവറ ഫിലിം സ്കൂള്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ് തുടങ്ങിയ നിരവധി ചലച്ചിത്രമേളകളിലേയ്ക്ക് ഇതിനോടകം തന്നെ ‘സീക്രട്ട് മെസ്സെൻഞ്ചേഴ്സ്’ തെരെഞ്ഞെടുത്തു…

Read More »