ജി സ്യൂട്ട് ലെഗസി ഫ്രീ എഡിഷന് നിര്‍ത്തുന്നു, ഇനി പണം കൊടുത്ത് ഉപയോഗിച്ചാല്‍ മതിയെന്ന് ഗൂഗിള്‍
ജി സ്യൂട്ട് ലെഗസി ഫ്രീ എഡിഷന് ജൂലായ് ഒന്നുമുതല്‍ ലഭ്യമാകില്ല. ഒന്നും മനസ്സിലായില്ല അല്ലേ. പറയാം. ജിമെയില്‍ ഇമെയില്‍ എക്കൗണ്ടുകള്‍ ഫ്രീയാണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാം. എന്നാല്‍ പണ്ട് ഗൂഗിള്‍ നമ്മുടെ ഡൊമെയ്ന്‍ പേരില്‍ തന്നെ ഇമെയിലുകള്‍ ഫ്രീയായി ഉണ്ടാക്കാന്‍ അനുവദിച്ചിരുന്നു. എന്നുവെച്ചാല്‍ shinod.in എന്റെ ബ്ലോഗാണ്. ഈ ഡൊമെയ്ന്‍ വെച്ച് ഗൂഗിളിന്റെ ഫ്രീ സേവനത്തില്‍ ഉണ്ടാക്കിയ ഇമെയില്‍ ഐഡിയാണ് mail@shinod.in. എന്റെ പ്രധാന ഇമെയില്‍ ഐഡികളില്‍ ഒന്നാണിത്. ലോഗിന്‍ ചെയ്യുന്നത് ജിമെയിലില്‍ mail@shinod.in എന്ന് യൂസര്‍ നെയിം അടിച്ച് പാസ് വേര്‍ഡ് അടിച്ച്…