യാത്ര, പഠനം, പ്രജിയുടെ ഡ്രൈവിങ്…പിന്നെ ആ ഡാറ്റാ ഹാൻഡ്ലിങും
ജനുവരി ഒന്നു മുതൽ പുതിയൊരു മനുഷ്യനാകുമെന്ന പ്രതിജ്ഞയൊന്നുമല്ല ഓരോ തവണയും റസല്യൂഷൻ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. പെർഫക്ഷൻ എന്നതിൽ വിശ്വസിക്കുന്നില്ലെങ്കിലും സഹജീവികളുമായി ഇടപഴകുമ്പോൾ നമുക്ക് ലഭിക്കുന്ന ചില തിരിച്ചറിവുകളുണ്ട്. അത്തരം വെളിച്ചങ്ങളിൽ നിന്നും ലഭിക്കുന്ന ദിശാബോധത്തെ ക്രോഡീകരിക്കുക മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ചെയ്യുന്നത്. പിന്നെ എത്രയോ വർഷങ്ങളായി ചെയ്തുവരുന്ന ആചാരമാണിത്. അതു മുടക്കാതിരിക്കാൻ കൂടിയാണ് ഈ കുറിപ്പ്. കഴിഞ്ഞ ഡിസംബറിലെടുത്ത പുതുവർഷ തീരുമാനങ്ങളിൽ ഭൂരിഭാഗം സംഗതികളും നടപ്പിലാക്കാനായിയെന്നതാണ് സന്തോഷകരമായ കാര്യം. വർക്ക്-ലൈഫിനെ ബാലൻസ് ചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്. അത് 110 ശതമാനം നടപ്പിലായി…