വേർഡ് പ്രസ്സിന്റെ സഹായത്തോടെ എങ്ങനെ ന്യൂസ് പോർട്ടൽ ഉണ്ടാക്കാം?
വേർഡ്പ്രസ് ബ്ലോഗുകൾ രണ്ടു രീതിയിൽ ഉണ്ടാക്കാം. വേർഡ് പ്രസ് ഡോട്ട് കോം എന്ന സൈറ്റ് കാണാം. ഇത് ബ്ലോഗർ പോലെ തന്നെയാണ്. വേർഡ് പ്രസ് തന്നെ ഒരുക്കുന്ന ഹോസ്റ്റിങാണ്. ഇത്തരം സൈറ്റുകളുടെ വെബ് അഡ്രസ് kerala.wordpress.com എന്ന രീതിയിലായിരിക്കും. നിങ്ങൾക്കു വേണമെങ്കിൽ ഒരു ഡൊമെയ്ൻ വാങ്ങി ആ പേര് കൊടുക്കാനുള്ള സൗകര്യവും ഉണ്ടാകും. എന്താണ് ബ്ലോഗർ, വേർഡ്പ്രസ് ഡോട്ട് കോം എന്നിവയുടെ പോരായ്മ? ഇതിലെ ഡാറ്റ(നിങ്ങൾ അപ് ലോഡ് ചെയ്യുന്ന ഉള്ളടക്കം)യുടെ കൺട്രോൾ നമ്മുടെ കൈവശമായിരിക്കില്ല. അതിന്റെ യഥാർത്ഥ ഉടമകൾ ബ്ലോഗറും വേർഡ്പ്രസ്സും തന്നെയാണ്.…