Technology

  • യൂ ടൂബ് ലൈവ് സ്ട്രീമിങ് ട്രയല്‍
    ലോകപ്രശസ്ത വീഡിയോ ഹോസ്റ്റിങ് സേവനദാതാക്കളായ യൂ ടൂബ് ലൈവ് സ്ട്രീമിങ് പ്ലാറ്റ് ഫോം ആരംഭിക്കുന്നു. തുടക്കത്തില്‍ ട്രയല്‍ രീതിയില്‍ രണ്ടു ദിവസം ലൈവ് സ്ട്രീമിങ് അനുവദിക്കും. വെബ് കാം ഉപയോഗിച്ചോ അതോ ഒരു എക്‌സ്‌റ്റേര്‍ണല്‍ യു.എസ്.ബി/ഫയര്‍വാള്‍ കാമറ ഉപയോഗിച്ചോ പരിപാടികള്‍ ഇനി യുടൂബിലൂടെ ലൈവായി സംപ്രേഷണം ചെയ്യാം.
  • മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപഭോക്താവിന് അനുഗ്രഹമാവും
    ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ സേവന മേഖലയില്‍ ഓഫറുകളെ പെരുമഴയാണ് വരാനിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സെക്കന്റ് പള്‍സും സ്‌പെഷ്യല്‍ ഓഫറുകളുമായി കമ്പനികള്‍ ഇപ്പോള്‍ തന്നെ തീപാറുന്ന പോരാട്ടത്തിലാണ്. അടുത്ത മാസം 31ഓടു കൂടി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി യാഥാര്‍ഥ്യമാവുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന അവസ്ഥയാണുണ്ടാക്കുക. പുതിയ കസ്റ്റമറെ കണ്ടെത്തുന്നതിനേക്കാള്‍ കമ്പനികള്‍ ഒരു പക്ഷേ, മല്‍സരിക്കുക, മറ്റു കമ്പനികളുടെ പ്രീമിയം വരിക്കാരെ സ്വന്തമാക്കാനായിരിക്കും. ഇത്തരം ഒരു നീക്കം കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കും. എന്തായാലും ഇതുകൊണ്ടു അടിസ്ഥാന ...
  • ഗൂഗിള്‍ ആപ്‌സ് സേവനത്തില്‍ മാറ്റം
    സ്വന്തം ഡൊമെയ്‌നില്‍ ഗൂഗിള്‍ ആപ് സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്തിട്ടുള്ള കൂട്ടുകാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ഒട്ടുമിക്ക ഗൂഗിള്‍ ആപ്പുകളും നിങ്ങള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് ആദ്യ കാലത്ത് ആപ് മെയില്‍ തുറക്കാന്‍ www.google.com/a/yourdomainname ആണ് കൊടുക്കാറുള്ളത്. പിന്നീട് അത് mail.google.com/a/yourdomainname ആയി മാറി. ഇപ്പോഴത് ലോഗിന്‍ mail.google.com ആയി മാറിയിരിക്കുകയാണ്. മെച്ചം. നിങ്ങള്‍ സാധാരണ ജിമെയില്‍ ഓപണ്‍ ചെയ്യുന്ന ലോഗിനില്‍ തന്നെ ആപ് സേവനങ്ങളും ഉപയോഗിക്കാം. ഒരു വ്യത്യാസം മാത്രം. ജി മെയില്‍ ലോഗിന്‍ യൂസര്‍ ...
  • ഏത് ക്രെഡിറ്റ് കാര്‍ഡാണ് നിങ്ങള്‍ക്ക് യോജിച്ചത്?
    കൂടുതല്‍ സൗകര്യവും സുരക്ഷിതത്വവും നല്‍കാനാവുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രത്യേകത. വിവിധ ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്ന വ്യത്യസ്ത തരം കാര്‍ഡുകളെ ഒന്നു വിലയിരുത്താം. പ്രീമിയം കാര്‍ഡ്: കാഷ് ബാക്ക് റിവാര്‍ഡ് പോയിന്റുകളോടു കൂടിയ ഇത്തരം കാര്‍ഡുകളില്‍ ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയാണ് ഏറ്റവും മികച്ചത്.