വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്റെ നയന്ത്രരഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സിനെ ഹോസ്റ്റ് ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ വിസമ്മതിച്ചു. ഏറ്റവും കൂടുതല്‍ മാധ്യമസ്വാതന്ത്രമുള്ള സ്വീഡനിലെ bahnhoി എന്ന കമ്പനിയാണ് ആദ്യം സൈറ്റ് ഹോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ ഈസൈറ്റ് തകര്‍ത്തതോടെ ആമസോണിലേക്ക് ഹോസ്റ്റിങ് മാറ്റുകയായിരുന്നു.
യു.എസ് സെനറ്റര്‍ ജോ ലീബെര്‍മാന്‍ ആമസോണ്‍ ഓഫിസുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് വിക്കിലീക്ക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ സര്‍വിസ് റദ്ദാക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്. പക്ഷേ, ഇതുകൊണ്ടൊന്നും വിക്കിലീക്ക്‌സിന് യാതൊരു കുലുക്കവുമില്ല. ഹോസ്റ്റിങ് സ്വീഡിഷ് കമ്പനിയിലേക്ക് ഇതിനകം മാറ്റിക്കഴിഞ്ഞു. വിഷയം ഇതല്ല. ഡൊമെയ്ന്‍ ഡിലിറ്റ് ചെയ്യാനും ഹോസ്റ്റിങ് സേവനം റദ്ദാക്കാനും ഭരണകൂടം മുന്നിട്ടിറങ്ങിയാല്‍ സ്വതന്ത്ര്യമായ മാധ്യമപ്രവര്‍ത്തനം എങ്ങനെ സാധ്യമാവും. നിയമവിരുദ്ധമായ ഒരു കാര്യം ചെയ്തതുകൊണ്ടല്ല വിക്കിലീക്ക്‌സ് വേട്ടയാടപ്പെടുന്നത് എന്ന കാര്യവും ഇവിടെ കൂട്ടിവായിക്കണം.
വെറും ഒരു ദിവസം പോലും വിക്കിലീക്‌സിനെ സഹിക്കാനുള്ള സഹിഷ്ണുത അമേരിക്കയ്ക്കില്ല.