മുംബൈ: ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 62.33 പോയിന്റും നിഫ്റ്റി 11.25 പോയിന്റും ഇടിഞ്ഞു.
ബാങ്കിങ് മേഖലയിലാണ് ഇന്നു ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത്. 2.48 പോയിന്റാണ് മേഖലയ്ക്ക് മൊത്തം നഷ്ടപ്പെട്ടത്. അതേ പോലെ റിയാലിറ്റി ഓഹരികളില്‍ ഇന്ന് വിറ്റൊഴിവാക്കല്‍ കൂടുതല്‍ പ്രകടമായിരുന്നു.
എണ്ണ-വാതക മേഖല ഇന്ന് 1.29 ശതമാനം നേട്ടം സ്വന്തമാക്കി. എഫ്.എം.സി.ജി, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നു.
അരേവ ടി ആന്റ്ഡി, ടെക് മഹീന്ദ്ര, ഡി ബി റിയാലിറ്റി, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ആല്‍സ്റ്റണ്‍ പ്രൊജക്ട്‌സ് തുടങ്ങിയ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അലഹാബാദ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐ.സി.സി.ഐ.സി ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ബജാജ് ഓട്ടോ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.
വാങ്ങാവുന്ന ഓഹരികള്‍: ഐ.വി.ആര്‍.സി എല്‍ ഇന്‍ഫ്ര, സെഞ്ച്വറി ടെക്‌സ്റ്റൈല്‍സ്, ബല്‍റാംപൂര്‍ ചീനി, മുണ്ട്ര പോര്‍ട്ട്, പെട്രോനെറ്റ് എല്‍.എന്‍.ജി.