ഐസ്‌ക്രീം കേസും മൂവാറ്റുപ്പുഴ കൈവെട്ടും

കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ഐസ്‌ക്രീം കേസും പാഠപുസ്തകവിവാദവുമായി ബന്ധപ്പെട്ട മുവാറ്റുപ്പുഴ കൈവെട്ടുകേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? കേരളത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ച രണ്ടു പത്രങ്ങളെ സംബന്ധിച്ചിടത്തോളം ഇവ നിര്‍ണായമായിരുന്നു. അല്ലെങ്കില്‍ ഇത് വഴിത്തിരിവായിരുന്നു. ആദ്യത്തെ പത്രം രജീന ഏഷ്യാനെറ്റിലൂടെ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍(first) കൊടുക്കാന്‍ തയ്യാറായില്ല. അമിത രാജഭക്തിയായിരുന്നു കാരണം. ചന്ദ്രികപോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിലൂടെ ആ വാര്‍ത്ത ജനങ്ങളിലെത്തിച്ചു. പക്ഷേ, വായനക്കാരില്‍ നിന്നും 100 ശതമാനം ആ വാര്‍ത്തയെ തിരസ്‌കരിയ്ക്കുകയാണ് ചില സ്തുതിപാഠകര്‍ ചെയ്തത്. അറിയാനുള്ള അവകാശം വായനക്കാരനുണ്ട്. അറിയിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കും. എന്തറിയിക്കണം എന്നു മാധ്യമങ്ങള്‍ക്കു തീരുമാനിക്കാം. പക്ഷേ, ഒന്നു അറിയിക്കില്ലെന്ന് ഒരു മാധ്യമം ശാഠ്യം പിടിച്ചാല്‍ അത് മാധ്യമധര്‍മത്തില്‍് നിന്ന് പിറകോട്ടടിക്കലാണ്. കേരളത്തിന്റെ സ്വന്തം സാസ്‌കാരികനായകന്‍ തന്നെ പത്രാധിപരായിരുന്നുവെന്നതിനു ചരിത്രം സാക്ഷി. ഇവിടെയായിരുന്നു ആ പത്രത്തിന്റെ പ്രഫഷണലിസം ചോദ്യം ചെയ്യപ്പെട്ടത്.

പുസ്തകവിവാദത്തിന്റെ പേരില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ കേരളം മുഴുവന്‍ അപലപിച്ചപ്പോള്‍ അതിനെ ന്യായീകരിക്കുന്ന വാര്‍ത്തകളുമായി രണ്ടാമത്തെ മാധ്യമം വന്നു. തുടര്‍ച്ചയായ സ്‌റ്റോറികള്‍…ചെയ്തതിനെ അപലപിക്കാന്‍ തയ്യാറായത് ദിവസങ്ങള്‍ക്കുശേഷം. ചാനല്‍ ചര്‍ച്ചകളില്‍ ആ പത്രത്തിന്റെ ചുമതലയുള്ള എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞത്.ചിലപ്പോള്‍ കൈവെട്ടിപോയേക്കാം. എന്ന രീതിയിലാണ്. കേസിലെ പ്രതികളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ പത്രത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുക. തീര്‍ച്ചയായും ഈ സംഭവം രണ്ടാമത്തെ പത്രത്തിന് ചിലര്‍ക്കിടയിലെങ്കിലും ഉണ്ടായിരുന്ന പൊതുമുഖം നഷ്ടപ്പെടുത്തി. ഒന്നും രണ്ടും നോട്ടീസ് പത്രങ്ങളുടെ നിരയിലേക്ക് പതുക്കെ നീങ്ങി തുടങ്ങി…