കെ.എസ്.എഫ്.ഇയും ഷെയര്‍ മാര്‍ക്കറ്റും

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ചിട്ടി കമ്പനിയാണ്. ഈ ചിട്ടിക്കമ്പനിയും ഷെയര്‍ മാര്‍ക്കറ്റും തമ്മിലെന്തു ബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ചില ഉദാഹരണങ്ങളിലൂടെ നമുക്ക് അവിടെയെത്താം.
2000×50മാസം, ഒരു ലക്ഷം സലയുള്ള ഒരു കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ചേര്‍ന്നാല്‍ തുടക്കത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 70000.00 രൂപയായിരിക്കും. ഇതിന് കിഴിവെല്ലാം കഴിച്ച് പരമാവധി നിങ്ങള്‍ അടയ്‌ക്കേണ്ട തുക 85000 രൂപയായിരിക്കും(കുറിയ്ക്കനുസരിച്ച് വ്യത്യാസം വരാറുണ്ട്. എങ്കിലും ശരാശരി) അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഈ 70000 രൂപ ആദ്യമേ വാങ്ങിയാല്‍ 30000 നഷ്ടമല്ലേയെന്ന്. എന്നാല്‍ വാസ്തവത്തില്‍ നിങ്ങളുടെ നഷ്ടം 15000 രൂപ മാത്രമേയുള്ളൂ. കാരണം അത്രയേ നിങ്ങള്‍ക്ക് ചെലവാകുന്നുള്ളൂ.. ഇനി ബാങ്കില്‍ നിന്ന് 70000 രൂപ ലോണെടുക്കുകയെന്ന് കരുതാം. 50 മാസം എന്നു പറയുന്നത് നാലുവര്‍ഷമായി നമുക്ക് കണക്കാക്കാം. വര്‍ഷത്തില്‍ 13 ശതമാനം പലിശകണക്കാക്കിയാല്‍ മൊത്തം നിങ്ങള്‍ അടച്ചുതീര്‍ക്കേണ്ട തുക ഒരു ലക്ഷം രൂപയിലധികമായിരിക്കും.
പണം വാങ്ങുന്നതിന് ഏറെ നൂലാമാലകളുണ്ട്.ശരിയാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ കൃത്യമായ നിയമങ്ങളോടെ തന്നെയേ കെ.എസ്.എഫ്.ഇ പ്രവര്‍ത്തിക്കുകയുള്ളൂ. ഒരു ലക്ഷം രൂപ വരെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മതി. ഉദ്യോഗസ്ഥന്റെ ശമ്പളത്തിനനുസരിച്ച് അയാള്‍ക്ക് ജാമ്യം നില്‍ക്കാവുന്ന തുകയിലും വ്യത്യാസം വരും. വലിയ തുകയ്ക്ക് ചിലപ്പോള്‍ രണ്ടോ അതിലേറെയോ ആളുകള്‍ വേണ്ടി വന്നേക്കാം. പക്ഷേ, പണം വാങ്ങി പലരും കൃത്യമായി തിരിച്ചടയ്ക്കാത്തതുകൊണ്ട് അധിക ഉദ്യോഗസ്ഥരും ഇത്തരത്തില്‍ ജാമ്യം നില്‍ക്കാന്‍ വിമുഖത കാണിക്കുമെന്നുറപ്പാണ്.
പിന്നെ സ്ഥലം ഈടിന്മേല്‍ പണം വാങ്ങാവുന്നതാണ്. ആദ്യകാലത്ത് ഇതിന്റെ പേപ്പര്‍വര്‍ക്കുകള്‍ കൂടുതലായിരുന്നെങ്കിലും ഇപ്പോള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് സ്ഥലം ഈട് നല്‍കാവുന്നതാണ്. (ഈട് നില്‍ക്കാവുന്നവ: Fixed Deposits of KSFE and Other Bank Deposit, Short Term Deposits of KSFE,Deposit-in-Trust of KSFE,L.I.C. Policy, Bank Guarantee, Pass Book of Non-prized Chitties of KSFE,National Savings Certificates VIII Issue, Kissan Vikas Patra,NRI Deposits,Property Security,Gold Ornaments,Sugama Security, Combined Security)
സ്വര്‍ണം വീട്ടിലോ ലോക്കറിലോ ഉള്ളവര്‍ക്കാണ് ഏറ്റവും എളുപ്പം. കാരണം. സ്വര്‍ണം ലോക്കറില്‍ വയ്ക്കുന്നത് ഒരിക്കലും സുരക്ഷിതമല്ലെന്ന് സമീപകാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. വീട്ടില്‍ വയ്ക്കുന്നതിനെ ആരും അംഗീകരിക്കുമെന്നു തോന്നുന്നില്ല. പലരും ഇപ്പോള്‍ ചെയ്യുന്നത് പണയം വച്ച് ആ തുക ബാങ്കില്‍ നിക്ഷേപിക്കുകയാണ്. കാരണം സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകളില്‍ 7 ശതമാനം പലിശയില്‍ സ്വര്‍ണവായ്പ ലഭിക്കും. ഈ പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഇതിലേറെ പലിശയും ലഭിക്കും. അതും ഒരു സീനിയര്‍ സിറ്റിസന്റെ പേരിലായാല്‍ അതിലും കൂടുതല്‍. പക്ഷേ, ബാങ്കില്‍ സ്വര്‍ണം പണയം വയ്ക്കാന്‍ ചിലര്‍ക്ക് മടിയാണ്. ചിലര്‍ക്ക് വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ സ്വര്‍ണം പണയം വയ്ക്കുന്നത് മോശമല്ലേ എന്ന ചിന്ത. മറ്റു ചിലര്‍ക്ക് പലിശ വാങ്ങുന്നതിനോടും കൊടുക്കുന്നതിനോടുമുള്ള മടി. ഇവിടെയാണ് കെ.എസ്.എഫ്.ഇയുടെ ചിട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. കെ.എസ്.എഫ്.ഇ ചിട്ടിയില്‍ എവിടെയും പലിശയില്ല. പണം വാങ്ങുന്നതിന് സെക്യൂരിറ്റിയായി സ്വര്‍ണം കൊടുത്താല്‍ നിങ്ങളുടെ സ്വര്‍ണവും സുരക്ഷിതം ആവശ്യമായ പണവും കൈയില്‍ വന്നു. ഈ പണം ബാങ്കില്‍ നിക്ഷേപിച്ച് മാസതവണ അടയ്ക്കുന്നതിലേക്കുള്ള ഒരു വിഹിതമായി പലിശ ഉപയോഗിക്കാം.(വേണമെങ്കില്‍ കെ.എസ്.എഫ്.ഇയില്‍ നിന്നു കുറി ലഭിച്ചാല്‍ ആ പണം അവിടെ തന്നെ ഫിക്‌സഡ് ഇട്ട് നിങ്ങള്‍ക്ക് പലിശ നേടാവുന്നതാണ്. ഇങ്ങനെ വരുമ്പോള്‍ ഒരുതരത്തിലുള്ള ജാമ്യവും ആവശ്യമില്ല).
ഇനി കെ.എസ്.എഫ്.ഇയും ഷെയര്‍മാര്‍ക്കറ്റും തമ്മിലുള്ള ബന്ധം എന്താണെന്ന് പരിശോധിക്കാം. സ്വര്‍ണത്തിന്റെ സെക്യൂരിറ്റിയില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സെക്യൂരിറ്റിയില്‍ 70000 രൂപ സ്വന്തമാക്കിയ ഒരാള്‍ ആ പണം ഓഹരി വിപണിയിലോ മ്യൂച്ചല്‍ ഫണ്ടിലോ നിക്ഷേപിക്കുന്നതുകൊണ്ടുള്ള മെച്ചം എന്താണെന്ന് പരിശോധിക്കാം.
ഓഹരി വിപണിയെ കൃത്യമായ വിലയിരുത്തുന്ന, വിപണിയെ അറിഞ്ഞ് ട്രേഡിങ് നടത്താനറിയുന്ന ഒരാള്‍ക്ക് വിപണിയില്‍ എന്ത് സംഭവിച്ചാലും 7000 രൂപ കൊണ്ട് ചുരുങ്ങിയത് പ്രതിമാസം 2000 രൂപയുണ്ടാക്കാനാവും. നല്ലൊരു മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേപിച്ചാല്‍ 20 ശതമാനം വളര്‍ച്ചാനിരക്കും ഉറപ്പാക്കാനാവും. ചുരുക്കത്തില്‍ കെ.എസ്.എഫ്.ഇയിലെ അധികമാസതവണകളും കെ.എസ്.എഫ്.ഇയില്‍ നിന്ന് അഡ്വാന്‍സായി ലഭിച്ച തുക കൊണ്ട് അടച്ചുതീര്‍ക്കാനാവും. ഇതു കേട്ടാല്‍ ചിലര്‍ ചിരിക്കും..തന്നെ എല്ലാ പണവും പോയി കിട്ടും.. ഓഹരി വിപണിയില്‍ സ്റ്റോപ് ലോസ് നല്‍കി കച്ചവടം നടത്തുന്നവര്‍ക്ക് ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാവും. മ്യൂച്ചല്‍ ഫണ്ടുകളുടെ ലാഭത്തിനായി ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും.