മുംബൈ: കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തില്‍ നിന്ന് ലാഭം നേടി നിക്ഷേപകര്‍ വ്യാപാരത്തില്‍ നിന്നു വിട്ടു നിന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
ഏഷ്യന്‍ വിപണിയിലെ ഒട്ടുമിക്ക സ്റ്റോക്കുകളും താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തുന്നതും മുന്‍നിര കമ്പനികളില്‍ നിന്ന് മികച്ച അവലോകന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതും വിപണിയ്ക്ക് അനുകൂലമായ ഘടകങ്ങളായിരുന്നു. രാവിലെ മികച്ച നേട്ടത്തോടെയാണ് വിപണി തുറന്നത്. എന്നാല്‍ ഈ മുന്നേറ്റത്തിന് കുറച്ചുനേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കോള്‍ ഇന്ത്യ ഐ.പി.ഒ വാങ്ങുന്നതിനായി നിക്ഷേപകര്‍ ഫോര്‍ട്ട്‌ഫോളിയോയില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറിയ ലാഭത്തിനുപോലും ഓഹരികള്‍ വിറ്റൊഴിക്കാന്‍ സമ്മര്‍ദ്ദമുണ്ടാക്കിയെന്നു വേണം കരുതാന്‍. സെന്‍സെക്‌സ് 94.72 പോയിന്റ് താഴ്ന്ന് 20165.86ലും നിഫ്റ്റി 35.45 താഴ്ന്ന് സപ്പോര്‍ട്ടിങ് ലെവലായ 6066.05ലും വില്‍പ്പന അവസാനിപ്പിച്ചു.
യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണവും അമേരിക്കന്‍ വിപണിയിലെ താഴ്ന്ന ഇന്‍ഡക്‌സ് ഫ്യൂച്ചറും ജി 20 ഉച്ചകോടി തീരുമാനങ്ങളെ കുറിച്ചുള്ള ആശങ്കയും ഉച്ചയ്ക്കുശേഷമുള്ള വില്‍പ്പനയെ സ്വാധീനിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഓഹരി വിദഗ്ധര്‍ നിര്‍ദ്ദേശിച്ചുകൊണ്ടിരിക്കുന്ന indiabulls financial Services Ltd ഇന്ന് 21.40 പോയിന്റ് വര്‍ധിച്ച് 210.95ലാണ് ക്ലോസ്‌ചെയ്തത്. pipvav shipyard ltd തുടര്‍ച്ചായ മൂന്നനാം ദിവസവും മുന്നേറ്റം തുടരുകയാണ്. കോര്‍പ്പറേഷന്‍ ബാങ്ക് 44.40 പോയിന്റും ടാറ്റാ കണ്‍സള്‍ട്ടന്‍സി 56.25 പോയിന്റും എസ്സാര്‍ ഓയില്‍ എട്ടു പോയിന്റും വര്‍ധിച്ചു.
m&m fin services, piramal healthcare, Wipro, Hdil, Bank of india ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്.
വാങ്ങാവുന്ന ഓഹരികള്‍:
uco bank
punj lyod
united phosphorus Ltd
bhushan steel ltd
Vijaya bank
A C C
Indusind bank
Shree renuka sugars
thomas cook
Balrampur Chini Mills Ltd