മുംബൈ: കഴിഞ്ഞ വാരം കാര്യമായ ഇടിവ് പ്രകടമായതിനാല്‍ നിക്ഷേപകര്‍ ഏറെ ആശങ്കയോടെ ഇന്ന് വിപണി നോക്കി കണ്ടത്. അതുകൊണ്ടു തന്നെ ഇന്ന് സെന്‍സെക്സിലും നിഫ്റ്റിയിലും സപ്പോര്‍ട്ടീവ് ലെവല്‍ കേന്ദ്രീകരിച്ചുള്ള വ്യാപരമാണ് നടന്നത്. വലിയ സ്റ്റോക്കുകളില്‍ കാര്യമായ മുന്നേറ്റം പ്രകടമായിരുന്നില്ലെങ്കിലും സ്മോള്‍, മിഡ്കാപ് ഓഹരികള്‍ മോശമല്ലാത്ത നേട്ടം സ്വന്തമാക്കി. മെറ്റല്‍, ഓട്ടോമൊബൈല്‍ മേഖലയിലാണ് ഈ നേട്ടം കൂടുതല്‍ അനുഭവപ്പെട്ടത്. ബി.എസ്.സി 89.63 പോയിന്റ് നേട്ടത്തോടെ 20339.89ലും നിഫ്റ്റി 32.40 പോയിന്റ് മികവോടെ 6135.85ലും വില്‍പ്പന അവസാനിപ്പിച്ചു.
തുടക്കം മുതല്‍ മികച്ച കുതിപ്പാണ് സെന്‍സെക്സും നിഫ്റ്റിയും കാഴ്ചവച്ചത്. എന്നാല്‍ തുടക്കത്തില്‍ നേടിയ 170 പോയിന്റിന്റെ ലീഡ് സെന്‍സെക്സിന് നിലനിര്‍ത്താനായില്ല. പത്തുമണിയാവുമ്പോഴേക്കും ഇത് 122 പോയിന്റായി കുറഞ്ഞു. 11 മണിയാവുമ്പോഴേക്കും ഇത് 76ലെത്തിയെങ്കിലും യൂറോപ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂലതരംഗം മുതലെടുത്ത് പതുക്കെ തിരിച്ചുവരാന്‍ തുടങ്ങി. ഇതിനിടെ 20274 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന പോയിന്റിലേക്കും മുംബൈ ഓഹരി സൂചിക താഴ്ന്നിരുന്നു. 20461.27ാണ് സെന്‍സെക്സിന്റെ ഏറ്റവും മികച്ച പ്രകടനം. നിഫ്റ്റി 6164.30-6110.80 എന്ന ലെവലിലാണ് ട്രേഡിങ് നടത്തിയത്.
ടാറ്റാ മോട്ടോഴ്സ്, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് കോടാക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഫ്രാ, സ്റ്റീല്‍ അതോറിറ്റി ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്നോളജീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എന്‍.ടി.പി.സി ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: adani enterprisse മൂന്നു ദിവസത്തെ ടാര്‍ജറ്റില്‍ വാങ്ങാവുന്ന മികച്ചൊരു ഓഹരിയാണ്. ഇന്ന് 13.75 പോയിന്റോളം വര്‍ധിച്ച ഈ ഓഹരിയുടെ ഇന്നത്തെ വില 704.45 ആണ്. 740 എന്ന ടാര്‍ജറ്റില്‍ സൂക്ഷിക്കാമെങ്കിലും 680 സ്റ്റോപ് ലോസ് നല്‍കുന്നത് നല്ലതാണ്.
gujarat NRE coke ltd ഇപ്പോഴത്തെ വില 64.55. ടാര്‍ജറ്റ് 70.00 സ്റ്റോപ് ലോസ് 60.00
Hexaware ടെക്നോളജീസ്: സൂര്യ റോഷ്നി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഇലക്ട്രിക്കല്‍സ്, സിയാറാം, ബെല്‍, സിപ്ല എന്നിവയും വാങ്ങാവുന്നതാണ്.
വിറ്റൊഴിവാക്കേണ്ട ചിലത്: യൂനിയന്‍ ബാങ്ക്, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്