ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനദിവസമായ ഇന്നലെയും ആദ്യദിവസവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ല. പ്രതിപക്ഷബഹളം മൂലം അവസാനദിവസവും രാജ്യസഭയും ലോകസഭയും നടപടികള്‍ തുടരാനാവാതെ പിരിഞ്ഞു. കഴിഞ്ഞ 23 ദിവസത്തിനുള്ളില്‍ രാജ്യസഭ വെറും മൂന്നു മണിക്കൂറും ലോകസഭ ഏഴ് മണിക്കൂറും മാത്രമാണ് സമ്മേളിച്ചത്. സമ്മേളനത്തിന് മൊത്തം ചെലവായ തുക 146 കോടിരൂപയാണ്.
2ജി സ്‌പെക്ട്രം അഴിമതിക്കേസ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷവും പറ്റില്ലെന്ന് ഭരണപക്ഷവും നിര്‍ബന്ധം പിടിച്ചതോടെ രാജ്യത്തിന് പാഴായത് നിര്‍ണായകമായ 23 ദിവസവും 146 കോടി രൂപയുമാണ്.