മെഡിക്ലെയിം പോളിസികള്‍ പ്രചാരം നേടുന്നു

ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പം ഇന്നു പഴങ്കഥയാവുകയാണ്. ആരോഗ്യ,വിദ്യാഭ്യാസ മേഖലയിലെ സേവനപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പതുക്കെ പതുക്കെ പിന്‍വാങ്ങിയിരിക്കുന്നു.
കൂടുതല്‍ നികുതി ചുമത്തുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കായി നല്‍കി വന്ന ഇളവുകളെല്ലാം സര്‍ക്കാര്‍ ഒന്നൊന്നായി പിന്‍വലിക്കുന്നു. ജീവിതച്ചെലവുകള്‍ അനുദിനം വര്‍ധിച്ചുവരുന്നു. തീര്‍ച്ചയായും ഇത്തരമൊരു സാഹചര്യത്തില്‍ രംഗബോധമില്ലാതെ കടന്നുവരുന്ന അസുഖങ്ങളോ, അപകടങ്ങളോ നിങ്ങളെ എന്നെന്നേക്കുമായി തളര്‍ത്തിയേക്കാം.. ഇവിടെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള മെഡിക്ലെയിം പോളിസികള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവിടെ മിക്ക രാജ്യങ്ങളിലും ഓരോ പൗരനും അതു നിര്‍ബന്ധമാണ്. അസുഖം വന്നാല്‍ ആശുപത്രിയില്‍ ചികില്‍സിക്കാം അതിനു പ്രത്യേക പണമൊന്നും നല്‍കേണ്ടതില്ലെന്നു വന്നാല്‍…തീര്‍ച്ചയായും അതു നല്ല കാര്യമാണെന്ന് നിങ്ങള്‍ പറയും…അതു തന്നെയാണ് മെഡിക്ലെയിം പോളിസി…നമ്മള്‍ ജീവിയ്ക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണ്. ആ ഓട്ടത്തില്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിക്കാനും ഭാവി ഭദ്രമാക്കാനും ചെറിയൊരു തുക മാറ്റിവയ്ക്കുന്നു.
ഉദാഹരണത്തിന് രണ്ടു ലക്ഷം രൂപവരെയുള്ള ആശുപത്രി ചെലവുകള്‍ ലഭിക്കാന്‍ അച്ഛനും അമ്മയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കും കൂടി ആകെ ചെലവാകുന്നത് 4000 രൂപയോളമാവും. അയ്യോ എനിക്ക് അസുഖമൊന്നും വന്നില്ലെങ്കില്‍ ആ പണം വെറുതെ പോവും..എന്നു ചിന്തിക്കരുത്. അസുഖം വരികയാണെങ്കിലോ? എന്നു ചിന്തിക്കണം. നിങ്ങളുടെ കുടുംബത്തിലേക്ക് പെട്ടെന്നു കടന്നുവരുന്ന ഏത് അസുഖവും നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും ചവിട്ടിമെതിച്ചേക്കാം. അതിനാല്‍ ഒരു ചെറിയ തുക മുടക്കി നിങ്ങളുടെ സ്വപ്‌നങ്ങളെ ഇന്‍ഷുര്‍ ചെയ്യുന്നത് നന്നായിരിക്കും. അപ്പോള്‍ അസുഖം വരുന്നതിനെ പേടിക്കുന്നവര്‍ക്കാണ് ഈ പോളിസികളെന്നു കരുതരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് mail@shinod.in