സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന റിലയന്‍സ് ഫണ്ടാണിത്. ഗ്രോത്ത്, ഡിവിഡന്റ് എന്നീ രണ്ട് ഓപ്ഷനുകളില്‍ ഇതു ലഭ്യമാണ്. ഒരു യൂനിറ്റിന് 10 രൂപ നിരക്കില്‍ 5000 രൂപയാണ് മിനിമം നിക്ഷേപിക്കേണ്ടത്. കൂടാതെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനില്‍(സിപ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നുവച്ചാല്‍ മാസത്തില്‍ 100 രൂപ വീതം നിക്ഷേപിക്കുന്നതിനും അവസരമുണ്ട്. കൂടാതെ ആദ്യവര്‍ഷം നിക്ഷേപത്തിന് നികുതി ഇളവുകളും ലഭിക്കും. എന്‍.എഫ്.ഒ 14ാം തിയ്യതി മുതല്‍ ആരംഭിച്ചു. അവസാന തിയ്യതി ഫെബ്രുവരി 28ാണ്. മറ്റൊരു മെച്ചം നിങ്ങള്‍ക്ക് 100 രൂപയ്ക്കും സ്വര്‍ണം വാങ്ങാം. അതും ഇന്നത്തെ മാര്‍ക്കറ്റ് വിലയ്ക്ക്. 10 വര്‍ഷത്തെ ലക്ഷ്യത്തില്‍ പ്രതിമാസം 2000 രൂപ നിക്ഷേപിച്ചുമുന്നോട്ടുപോവാന് സാധിക്കുന്ന ഒരാള്‍ക്ക് അതിശയിപ്പിക്കുന്ന റിട്ടേണ്‍ കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇതുവരെയുള്ള ചരിത്രം വച്ച് സ്വര്‍ണത്തിന്റെ വില കൂടുകയല്ലാതെ കുറയുന്നില്ല.