മുംബൈ: വിപണിയ്ക്ക് ഏറെ നഷ്ടങ്ങള്‍ നല്‍കികൊണ്ടാണ് പുതുവര്‍ഷത്തിലെ ആദ്യവാരം കടന്നുപോയത്. പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പലിശനിരക്കുകളില്‍ വ്യത്യാസം വരുത്താനിടയുണ്ടെന്ന വാര്‍ത്തകളും ഏഷ്യ, യൂറോപ്പ് വിപണികളുടെ പ്രതികൂലാവസ്ഥയും ഇന്ത്യന്‍ വിപണിയ്ക്ക് തിരിച്ചടിയായി.
മുംബൈ ഓഹരി സൂചിക492.93 പോയിന്റും ദേശീയ ഓഹരി സൂചിക143.65 പോയിന്റും ഇടിഞ്ഞു. സെന്‍സെക്സ് 19691.81 പോയിന്റിലും നിഫ്റ്റി 5904.60 പോയിന്റിലും വില്‍പ്പന അവസാനിപ്പിച്ചു.
പണപ്പെരുപ്പത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലെ പ്രശ്നങ്ങളും വിപണിയെ ഏറെ സ്വാധീനിച്ചു. ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം വിപണി താഴോട്ടുവരാനുള്ള സാധ്യത കൂടുതലാണ്. സെന്‍സെക്സില്‍ 2000ഓളം പോയിന്റിന്റെ തിരുത്തല്‍ സംഭവിച്ചാല്‍ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ അദ്ഭുതപ്പെടേണ്ടതില്ല.
ബാങ്ക് ഓഫ് ഇന്ത്യ, റൂറല്‍ ഇലക്ട്രോണിക്സ്, ഹിന്ദ് കോപ്പര്‍, ഹിന്ദ് പെട്രോള്‍, ബാങ്ക് ഓഫ് ബറോഡ ഓഹരികളാണ് ഇന്നു അല്‍പ്പമെങ്കിലും നേട്ടമുണ്ടാക്കിയത്.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഹിന്ദ് ഓയില്‍ എക്സ്പ്ലോര്‍, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഭൂഷന് സ്റ്റീല്‍ ഓഹരികള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു. ശ്രദ്ധിക്കുക, തിങ്കളാഴ്ച വിപണിയുടെ നീക്കം ശ്രദ്ധിക്കുക, റിസര്‍വ് ബാങ്കിന്റെ തീരുമാനം, ഡി.എം.കെയിലെ ആഭ്യന്തരപ്രശ്നങ്ങല്‍, വിവാദവിഷയങ്ങളില്‍ സര്‍ക്കാറിന്റെ നയപരമായ നീക്കങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. അതോടൊപ്പം യൂറോപ്യന്‍ മേഖലയില്‍ വിടാതെ പിന്തുടരുന്ന സമ്മര്‍ദ്ദം, ക്രൂഡ് ഓയില്‍ വില എന്നിവയും കൂട്ടിവായിക്കാന്‍ തയ്യാറാവണം.
വാങ്ങാവുന്ന ഓഹരികള്‍: ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെയിന് ഇറിഗേഷന്‍ സിസ്റ്റം, ഇന്ത്യന്‍ ഹോട്ടല്‍, ചംബര്‍ ഫെര്‍ട്ടിലൈസേഴ്സ്, ടാറ്റാ സ്റ്റീല്‍, ഭൂഷണ് സ്റ്റീല്‍, ഇ.ഐ.എച്ച്, ബജാജ് ഓട്ടോ