ലാഭമെടുക്കല്‍ തുടരുന്നു; വിപണി ഫ്‌ളാറ്റ്‌

മുംബൈ: ഓഹരികള്‍ വിറ്റൊഴിച്ച് ലാഭം നേടാന്‍ ആഭ്യന്തരനിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളുടെ സമ്മര്‍ദ്ദഫലമായി ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 30.69 പോയിന്റ് നേട്ടത്തില്‍ 20475.73ലും നിഫ്റ്റി 16.05 പോയിന്റ് വര്‍ധിച്ച് 6159.45ലും വില്‍പ്പന അവസാനിപ്പിച്ചു. അതേ സമയം ബാങ്കിങ് മേഖലയില്‍ ഇന്ന് നല്ല ഉണര്‍വായിരുന്നു. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ആദ്യ അഞ്ച് ഓഹരികളില്‍ രണ്ടെണ്ണവും ബാങ്കിങ് മേഖലിയില്‍ നിന്നുള്ളതായിരുന്നു. uco bank ഓഹരി 11.38 ശതമാനം വര്‍ധനവോടെ(13.20) വര്‍ധിച്ച് 129.15ലും syndicate bank 9.10 ശതമാനം നേട്ടത്തോടെ 125.90ലും ക്ലോസ് ചെയ്തു. ഭൂഷന്‍ സ്റ്റീല്‍, ഐ.എഫ്.സി.ഐ, സെസാ ഗോവ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് പ്രമുഖ ഓഹരികള്‍. വി.ഐ.പി ഇന്‍ഡസ്ട്രീസ് ഒരു ദിവസം കൊണ്ട് 135 രൂപയുടെയും ഫോഴ്‌സ് മോട്ടോര്‍സ് 191.90 രൂപയുടെയും വര്‍ധനവ് രേഖപ്പെടുത്തിയത് ശ്രദ്ധിക്കപ്പെട്ടു.
അതേ സമയം pipavav shipyard ltd, jubiland life science, bajaj finserve ltd, bajaj holding and investment, jain irrigatiosn തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യത്തില്‍ കുറവുണ്ടായി.
രാവിലെ 20706 വരെ ഉയര്‍ന്ന സെന്‍സെസ്‌ക് 33 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഗ്രാഫ് രേഖപ്പെടുത്തി. പക്ഷേ, FMCG, IT മേഖലയില്‍ വ്യാപകമായ ലാഭമെടുക്കല്‍ തുടര്‍ന്നതോടെ മാര്‍ക്കറ്റ് താഴുകയായിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നിഫ്റ്റിയുടെ സപ്പോര്‍ട്ട് ലെവല്‍ 6125-6175 ആയി പരിഗണിക്കണം. ഈ സാഹചര്യത്തില്‍ അധികം സ്‌റ്റോക്ക് ഹോള്‍ഡിങിനു വേണ്ടി ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
വാങ്ങാവുന്ന ഓഹരികള്‍:
Opto Circuits India Ltd-301.70

Central Bank of India-200.15

Ranbaxy Laboratories Ltd-597.50

Tata Metaliks Ltd-148.20

Provogue (India) Ltd-74.55

Infrastructure Development Finance Company Ltd-206.30

Vijaya Bank-88.40 (buy or hold)