കമ്പനി രൂപീകരിക്കുന്നതിനുള്ള നൂലാമാലകളും ചെലവും ഏറ്റവും കുറവാണെന്നതു തന്നെയാണ് എല്‍.എല്‍.പിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു കമ്പനിയുടെ എല്ലാ ഗുണങ്ങളോടൊപ്പം പാര്‍ട്ണല്‍ഷിപ്പ് സ്ഥാപനത്തിന്റെ മെച്ചങ്ങളും എല്‍.എല്‍.പിയില്‍ ലഭിക്കും.
എല്‍.എല്‍.പി രജിസ്‌ട്രേഷനുള്ള സ്ഥാപനവും നിങ്ങളും നിയമത്തിന്റെ മുന്നില്‍ രണ്ടായി പരിഗണിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് ഒരു പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനം നടത്തുകയാണെങ്കില്‍ അതിന്റെ ബാധ്യത നമ്മുടെ പേരിലുള്ള മറ്റു വസ്തുവകകളിലേക്കും നീളും. എന്നാല്‍ എല്‍.എല്‍.പി കമ്പനിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ബാധ്യത കമ്പനിയോടെ തീരും. തീര്‍ച്ചയായും ഇത് ബിസിനസ്സില്‍ ഏര്‍പ്പെടുന്നവര്‍ മികച്ച സംരക്ഷണവും സുരക്ഷിതത്വവുമാണ് നല്‍കുന്നത്. അതുകൊണ്ടാണ് സര്‍വീസ് മേഖലയിലുള്ളവര്‍ അധികവും ഇത്തരത്തിലുള്ള രജിസ്‌ട്രേഷനുവേണ്ടി ശ്രമിക്കുന്നത്.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നത് പുലിപ്പുറത്തുപോവുന്നതുപോലെയാണെന്ന് പറയാറുണ്ട്. പുലിപ്പുറത്ത് പോവുന്നതു കാണുമ്പോള്‍ നല്ല ഗമയായിരിക്കും. എന്നാല്‍ യാത്ര ഒന്നുനിര്‍ത്തിയാല്‍ എന്തു സംഭവിക്കും. പുലി പിടിച്ചുതിന്നും. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് ക്ലോസ് ചെയ്യുന്നത്. എന്നാല്‍ എല്‍.എല്‍.പിയില്‍ അത്തരം നൂലാമാലകളൊന്നും ഇല്ല. പാര്‍ട്ണര്‍മാരെ മാറ്റുന്നതിലോ ഇനി കമ്പനി തന്നെ നിര്‍ത്തുന്നതിനോ അതോ കമ്പനിയുടെ ഓണര്‍ഷിപ്പ് തന്നെ മാറ്റുന്നതിനോ താരതമ്യേന ചെറിയ പേപ്പര്‍വര്‍ക്കേ വരുന്നുള്ളൂ.
ഫണ്ടും വസ്തുവകകളും കൈകാര്യം ചെയ്യുന്നതിനുള്ള പരമാധികാരം എല്‍.എല്‍.പിയ്ക്കുണ്ട്. എല്‍.എല്‍.പിയുടെ സ്വത്തു വകകള്‍ ഒരിക്കലും അതിലെ പാര്‍ട്ണര്‍മാര്‍ക്ക് അവകാശമുള്ളതല്ല. അത് കമ്പനിയുടെതാണ്. അതുകൊണ്ടു തന്നെ പാര്‍ട്ണര്‍മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായാലും സ്വത്തിലോ പണത്തിലോ അവകാശവാദമുന്നയിക്കാന്‍ സാധിക്കില്ല.
കമ്പനിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ടാക്‌സാണ് എല്‍.എല്‍.പിയ്ക്കു ചുമത്തുന്നത്. കൂടാതെ ടാക്‌സ് ചുമത്തുന്നത് കമ്പനിയ്ക്കുമാത്രമാണ്. അതുകൊണ്ടു തന്നെ ലാഭവിഹിതം പാര്‍ട്ണര്‍മാര്‍ക്ക് നല്‍കിയില്‍ അവര്‍ അതിനു പ്രത്യേക ടാക്‌സ് നല്‍കേണ്ടതില്ല. എന്നാല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഈ ആനുകൂല്യങ്ങളില്ല.
പ്രൊപ്രൈറ്റര്‍, പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനങ്ങള്‍ക്ക് ബിസിനസ് വിപുലീകരിക്കാന്‍ ഫണ്ട് ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ എല്‍.എല്‍.പി എന്നത് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം സ്വീകരിക്കാന്‍ അനുമതിയുള്ള സ്ഥാപനമാണ്. അതുകൊണ്ടു തന്നെ ബിസിനസ് വിപുലീകരണത്തില്‍ നിന്ന് വ്യക്തമായ രേഖകളോടെ ആരില്‍ നിന്നും പണം സ്വീകരിക്കാനാവും.
എല്‍.എല്‍.പിയുടെ പേരില്‍ കേസ് നടത്താനും കേസ് നേരിടാനും അവകാശമുണ്ട്. എന്നാല്‍ കമ്പനിയില്‍ നിന്നു പിരിഞ്ഞുകിട്ടാനുള്ള തുകയ്ക്കായി പാര്‍ട്ണര്‍മാര്‍ക്ക് കമ്പനിയ്‌ക്കെതിരേ കേസ് കൊടുക്കാന്‍ അവകാശമില്ല.
വാര്‍ഷിക ടേണ്‍ഓവര്‍ 40-25 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ചാര്‍ട്ടേര്‍ഡ് എക്കൗണ്ട് ഓഡിറ്റിങ് വേണമെന്ന് നിര്‍ബന്ധമില്ല. തീര്‍ച്ചയായും ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്.
പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തില്‍ ഒരോ വ്യക്തിയും അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തും. എന്നാല്‍ എല്‍.എല്‍.പിയില്‍ ഓരോ പാര്‍ട്ണര്‍മാരെയും കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ എന്ന രീതിയില്‍ മാത്രമേ പരിഗണിക്കൂ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വ്യക്തിപരമായ പ്രവര്‍ത്തികള്‍ ഒരിക്കലും കമ്പനിയുടെ പ്രവര്‍ത്തിയായി വ്യാഖ്യാനിക്കപ്പെടില്ല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ നിരവധി പരാധികള്‍ ഉയരാറുണ്ട്. എന്നാല്‍ എല്‍.എല്‍.പിയുടെ കാര്യത്തില്‍ ഇത് താരതമ്യേന കുറവാണ്. ഇന്ന് അധിക പാര്‍ട്ണര്‍ഷിപ്പ് കമ്പനികളും സര്‍വീസ് മേഖലയിലുള്ള കോര്‍പ്പറേറ്റ് കമ്പനികളും എല്‍.എല്‍.പിയിലേക്ക് മാറി കൊണ്ടിരിക്കുകയാണ്.
എല്‍.എല്‍.പി കമ്പനി രൂപീകരിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ mail@shinod.in എന്ന ഇമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.llp.gov.in