വിറ്റൊഴിക്കല്‍, സെന്‍സെക്‌സ് 137 പോയിന്റ് താഴ്ന്നു


മുംബൈ: ബ്ലൂചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സണ്‍ ടര്‍ബോ എന്നിവയുടെ ഓഹരികളിലുണ്ടായ വിറ്റൊഴിക്കല്‍ സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 137 പോയിന്റും നിഫ്റ്റി 44.95 പോയിന്റും താഴ്ന്നു. ആഭ്യന്തര വ്യവസായ ഉല്‍പ്പാദനനിരക്കില്‍ കുറവുണ്ടാവുന്നുവെന്ന റിപ്പോര്‍ട്ടുകളും ആഗോളവിപണിയിലെ പ്രതികൂല സാഹചര്യവും ഈ ഇടിവിന് ആക്കം കൂട്ടി.
സെന്‍സെക്‌സ് 20107.25 പോയിന്റ് വരെയും നിഫ്റ്റി 6057.95 വരെയും താഴ്ന്നതിനു ശേഷം ചെറിയതോതില്‍ തിരിച്ചുവരികയായിരുന്നു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 20203.34ലും നിഫ്റ്റി 6090.90 ലും ക്ലോസ് ചെയ്തു.
എം എം ഫിന്‍ സര്‍വിസ്, യൂനൈറ്റഡ് ഫോസ്ഫറസ്, ഐഡിയ സെല്ലുലാര്‍, രാഷ്ടീയ കെമിക്കല്‍സ്, എം.ടി.എന്‍.എല്‍ ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്.
റൂറല്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍, സീ എന്റര്‍ടൈന്‍മെന്റ്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, കോടാക് മഹീന്ദ്ര ബാങ്ക്, യുനൈറ്റഡ് ഫോസ്ഫറസ് ഓഹരികളുടെ മൂല്യത്തിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായത്.
നാളെ വാങ്ങാവുന്ന ഓഹരികള്‍: കെ.ആര്‍.ബി.എല്‍, വോള്‍ട്ടാസ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, മോസര്‍ബെയര്‍, കെ.എസ് ഓയില്‍. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റാ മോട്ടോര്‍, അപ്പോളോ ടയേഴ്‌സ്.