സെന്‍സെക്‌സ് 323 പോയിന്റും നിഫ്റ്റി 100 പോയിന്റും വര്‍ധിച്ചു

മുംബൈ: ഓഹരി വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കം നേട്ടത്തോടെ. സെന്‍സെക്‌സ് 333.29പോയിന്റും നിഫ്റ്റി 99.85 പോയിന്റും വര്‍ധിച്ച് രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ക്ലോസ് ചെയ്തു. ഇന്ത്യന്‍ കമ്പനികളുടെ മികച്ച രണ്ടാം പാദ ഫലങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിന് കരുത്തു പകര്‍ന്നത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് സാങ്കേതിക പ്രശ്‌നം കൊണ്ട് 12 മുതല്‍ 2.30 വരെ ഇന്ന് വില്‍പ്പന നിര്‍ത്തിവച്ചതാണ് മറ്റൊരു പ്രത്യേകത. 12 മണിയോടു കൂടി അംഗങ്ങള്‍ക്ക് ട്രേഡ് കണ്‍ഫര്‍മേഷന്‍ കിട്ടാതിരുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.
ബാങ്കിങ് മേഖലയിലെ ഓഹരികളിലാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടായത്. മേഖല 3.3 ശതമാനം അധിക മൂല്യം സ്വന്തമാക്കി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കാപ്പിറ്റള്‍ ഗൂഡ്‌സ്, റിയാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ഐടി, പവര്‍ സ്‌റ്റോക്ക് മേഖലയിലും ഉണര്‍വ് പ്രകടമായിരുന്നു. അതേ സമയം എണ്ണ കമ്പനികളുടെ ഓഹരികള്‍ സമ്മിശ്രപ്രതികരണമാണ് കാണിച്ചത്.
ഇന്‍ഡസ് ഇന്‍ഡ്, ബാങ്ക്, യൂകോ ബാങ്ക്, ടൈറ്റാന്‍ ഇന്‍ഡ്, പെട്രോനെറ്റ് എല്‍.എന്‍.ജി, ബജാജ് ഹോള്‍ഡിങ് ആന്റ് ഇന്‍വെസ്്റ്റ് മെന്റ്‌സ് എന്നീ കമ്പനികളാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയത്. ഹാവെല്‍സ് ഇന്ത്യയാണ് ഇന്നു കുതിപ്പ് നടത്തിയതില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കമ്പനി. ഹാവെല്‍സ് ഇന്ത്യ 58.57 ലാഭമാണ് രണ്ടാംപാദത്തില്‍ രേഖപ്പെടുത്തിയത്.
അതേ സമയം മാരുതി സുസുക്കി ഇന്ത്യ, ടോറന്റ് പവര്‍, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, ഹീറോ ഹോണ്ട മോട്ടോര്‍, ജൂബിലന്റ് ലൈഫ് എന്നീ ഓഹരികള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു.
പുതിയ വായ്പാനായം റിസര്‍വ് ബാങ്ക് നാളെ പ്രഖ്യാപിക്കാനിരിക്കെ ബാങ്കിങ് മേഖലയ്ക്കുണ്ടായ കുതിപ്പിനെ ശുഭപ്രതിക്ഷയോടെയാണ് നിക്ഷേപകര്‍ കാണുന്നത്.
നാളെ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍:
3i Infotech
Anil Products
Atharv Ent
Atlanta
Balasore Alloys
Berger Paints
Bhageria Dyeche
Broadcast
Centrum Fin
Conart Engineer
Concurrent
Cybertech
DCW
Electrosteel
Essel Propack
Fortis Health
Future Capital
Gammon India
Gemini Comm
GlaxoSmith Con
Guj Ind Power
Guj Lease Fin
Hind Nat Glass
Hyderabad Ind
Ind Bank Housin
Indraprastha
Insilco
Ircon Internati
Kaiser Press
KaleidoscopeFil
Kilburn Chemica
Krishna Ferro
Lactose India
Landmarc Lei
Machino Plastic
Mahalaxmi Rub
Megasoft
National Genera
National Plasti
Neyveli Lignite
Nila Housing
Nitco
Oracle Financ
Orbit Corporati
Sabero Organics
Sambhaav Media
Sanblue Corp
SandS Power Swi
Satra Propertie
Shetron
SpiceJet
Texmaco
TV TodayNetwork
Uniply Ind
UV Boards
VCCL
Virat Industrie
Zodiac Ventures
നാളെ വാങ്ങാവുന്ന ഓഹരികള്‍
Essel Propack
Federal Bank
BPCL
Havells India
IndraprasthaGas
This entry was posted in Uncategorized by . Bookmark the permalink.