Daily Archives : September 29, 2010

സത്യം 125 കോടി രൂപ നഷ്ടത്തില്‍


മാര്‍ച്ച് 2010ന് ആരംഭിച്ച സാമ്പത്തികവര്‍ഷത്തില്‍ സത്യം കംപ്യൂട്ടേഴ്‌സ് 124.60 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപോര്‍ട്ട്. കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ബി രാമലിംഗരാജു കണക്കില്‍ കൃത്രിമം കാണിച്ചു പോലിസ് പിടിയിലായതിനുശേഷം പുറത്തുവരുന്ന ആദ്യ കണക്കെടുപ്പാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സത്യം കംപ്യൂട്ടേഴ്‌സിനെ ടെക് മഹീന്ദ്രഏറ്റെടുത്തിരുന്നു. ഇതിനുശേഷം കമ്പനിയുടെ പേര് മഹീന്ദ്ര സത്യം എന്നാക്കി മാറ്റി. ഫലം പുറത്തുവരുന്നതോടെ സത്യത്തിന്റെ ഓഹരികളില്‍ 10 ശതമാനത്തോളം വര്‍ധനവ് പ്രതീക്ഷിച്ചിരുന്ന നിക്ഷേപകര്‍ക്ക് ഈ വാര്‍ത്ത തിരിച്ചടിയാവും. ഇനി നവംബര്‍ 15ന് പുറത്തിറങ്ങുന്ന സാമ്പത്തിക റിപോര്‍ട്ടില്‍ പ്രതീക്ഷ അര്‍പ്പിക്കുകയേ നിക്ഷേപകര്‍ക്ക് നിവൃത്തിയുള്ളൂ.…

Read More »

വിപണിയില്‍ വൈകാരികപ്രകടനം


മുംബൈ: നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ കനത്ത വില്‍പ്പ സമ്മര്‍ദ്ദം. 20000 കടന്നുവെന്ന വൈകാരികസമ്മര്‍ദ്ദവും  യൂറോപ്യന്‍ വിപണിയില്‍ നിന്ന് വേണ്ടത്ര പിന്തുണകിട്ടാത്തതും വീഴ്ചയുടെ ആഘാതം കൂട്ടി. മുന്നോറ്റത്തോടെ വില്‍പ്പന ആരംഭിച്ച വിപണി 20234.05 പോയിന്റുവരെ ഉയര്‍ന്ന് ലാഭ പ്രതീക്ഷ വര്‍ധിപ്പിച്ചുവെങ്കിലും അരമണിക്കൂറിനുള്ള താഴേക്കുള്ള യാത്ര തുടങ്ങിയിരുന്നു. ഒടുവില്‍ 300 പോയിന്റോളം താഴ്ന്ന് 19956.34ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 5980 വരെ താഴ്ന്നതിനു ശേഷം 5991.30ല്‍ തിരിച്ചെത്തി. കഴിഞ്ഞ കുറെ ദിവസമായി മികച്ച നേട്ടമുണ്ടാക്കികൊണ്ടിരിക്കുന്ന മെറ്റല്‍ മേഖലയിലാണ്…

Read More »