സെന്‍സെക്‌സ് നേട്ടത്തില്‍
മുംബൈ: മൂന്നു ദിവസത്തെ ഇടിവിനുശേഷം ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാത്തതുകൊണ്ടു തന്നെ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും നീങ്ങിയത്. സെന്‍സെക്‌സ് ഒരു സമയത്ത് 172 പോയിന്റുവരെ താഴ്ന്ന് 19768 വരെയെത്തിയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി. ബ്ലൂചിപ്പ് കമ്പനികളായ ഐ.സി.ഐ.സി.ഐ, ഭെല്‍, ഐ.ടി.സി തുടങ്ങിയ കമ്പനികളുടെ മികച്ച രണ്ടാംപാദ സാമ്പത്തിക റിപോര്‍ട്ടുകളാണ് തകര്‍ച്ചയില്‍ നിന്നു വിപണിയെ കൈപിടിച്ചുയര്‍ത്തിയത്. സെന്‍സെക്‌സ് 91.30 പോയിന്റ് നേട്ടത്തോടെ 20032.34ലും നിഫ്റ്റി 30 പോയിന്റ് വര്‍ധിച്ച് 6017.70ലും ഈ ആഴ്ചത്തെ കച്ചവടം…