Daily Archives : October 1, 2010

197 FIIകള്‍ക്കും 342 സബ് എക്കൗണ്ടുകള്‍ക്കും സെബിയുടെ വിലക്ക്


മുംബൈ: ഇടപാടുകളില്‍ സുതാര്യത പ്രകടിപ്പിക്കാത്തതിനാല്‍ HSBC, Deutsche Bank and Standard Chartered അടക്കം 197 വിദേശനിക്ഷേപ സ്ഥാപനങ്ങളെയും 342 സബ് എക്കൗണ്ടുകളെയും പുതിയ ഓഹരികള്‍ വാങ്ങുന്നതില്‍ നിന്ന് സെബി വിലക്കി. കമ്പനികളുടെ ഹോള്‍ഡിങ് ഓഹരികളെ കുറിച്ച് വ്യക്തമായ റിപോര്‍ട്ട് നല്‍കാത്ത foreign institutional investors(FII) ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ഓഹരികള്‍ വാങ്ങാന്‍ പാടില്ല-സെബി ഉത്തരവില്‍ വ്യക്തമാക്കി. പ്രൊട്ടക്ടഡ് സെല്‍ കമ്പനി(പി.സി.സി), സെഗ്രഗേറ്റഡ് പോര്‍ട്ട് ഫോളിയോ കമ്പനി(എസ്.പി.സി), മള്‍ട്ടി ക്ലാസ് ഷെയര്‍ വെഹിക്കില്‍(എം.സി.വി) എന്നിവയില്‍ ഏതിലാണ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കാന്‍ സെബി നല്‍കിയ അന്ത്യശാസനം…

Read More »

സെന്‍സെക്‌സ് അഞ്ചാഴ്ചക്കുള്ളില്‍ 2447 പോയിന്റ് ഉയര്‍ന്നു


മുംബൈ: വിദേശ നിക്ഷേപത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കിന്റെ കരുത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് അഞ്ചാഴ്ച കൊണ്ട് 2447 പോയിന്റും നിഫ്റ്റി 734.7 പോയിന്റും സ്വന്തമാക്കി മുന്നേറുന്നു. ഇന്ന് സെന്‍സെക്‌സ് 375.92 പോയിന്റിന്റെയും നിഫ്റ്റി 113.45 പോയിന്റിന്റെയും മികവോടെ യഥാക്രമം 20445.04ലും 6143.40ലും ക്ലോസ് ചെയ്തു. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ച 6100 ലെവല്‍ തകര്‍ത്തു നിഫ്റ്റി  മുന്നേറിയതും ഇന്‍ട്രാഡേയില്‍ 6150.00വരെ എത്താനായതും ശുഭസൂചകമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രധാനായും വിദേശ-ആഭ്യന്തര സ്ഥാപനങ്ങളാണ് വിപണിയിലേക്ക് പണമൊഴുക്കിയതെങ്കിലും സമഗ്ര മേഖലയിലും മുന്നേറ്റം പ്രകടമായി. ആസന്നമായ ഒരു തകര്‍ച്ചയ്ക്കുവേണ്ടി കാത്തിരിക്കുകയെന്ന മാനസികാവസ്ഥയില്‍…

Read More »

വിപ്ലവവുമായി ഗൂഗിള്‍ വീണ്ടുമെത്തുന്നു; JPEGനു പകരമായി WebP


ചിത്രങ്ങള്‍ക്ക് ഒരു ഗൂഗിള്‍ ഫോര്‍മാറ്റ് വരുന്നു. വെബ്പി. ഇന്നു വൈകുന്നേരം ഇതിന്റെ ഔദ്യോഗികപ്രഖ്യാപനം പുറത്തുവരുമെന്നാണ് cnet റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറിയ ഫയല്‍ സൈസ്, അതിവേഗ ലോഡിങ് എന്നിവയാണ് പുതിയ ഫോര്‍മാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ജെ.പി.ജിയുടെ ഗ്ലോസി സ്വഭാവം തന്നെ വെബ്പിയും കാണിക്കുമെങ്കിലും ഫയല്‍ സൈസ് 40 ശതമാനം കുറവായിരിക്കും. WebM എന്ന പേരില്‍ പുതിയ വീഡിയോ ഫോര്‍മാറ്റ് ഗൂഗിള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

Read More »