Daily Archives : October 12, 2010

കോള്‍ ഇന്ത്യ ഐ,പി.ഒ: പ്രൈസ് ബാന്‍ഡ് 225-245


ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി കമ്പനിയായ കോള്‍ ഇന്ത്യയുടെ 10 ശതമാനം ഷെയറുകള്‍ ഓഹരി വിപണിയിലെത്തുന്നു. ഐ.പി.ഒയിലൂടെ 15000കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ളതില്‍ വച്ചേററവും വലിയ ഐ.പി.ഒ 2008ല്‍ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നായിരുന്നു. ഒക്ടോബര്‍ 18നു തുടങ്ങി 21ന് അവസാനിക്കുന്ന ഐ.പി.ഒയുടെ പ്രൈസ് ബാന്‍ഡ് 225-245 ആണ്.

Read More »

വിറ്റൊഴിക്കല്‍, സെന്‍സെക്‌സ് 137 പോയിന്റ് താഴ്ന്നു


മുംബൈ: ബ്ലൂചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സണ്‍ ടര്‍ബോ എന്നിവയുടെ ഓഹരികളിലുണ്ടായ വിറ്റൊഴിക്കല്‍ സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 137 പോയിന്റും നിഫ്റ്റി 44.95 പോയിന്റും താഴ്ന്നു. ആഭ്യന്തര വ്യവസായ ഉല്‍പ്പാദനനിരക്കില്‍ കുറവുണ്ടാവുന്നുവെന്ന റിപ്പോര്‍ട്ടുകളും ആഗോളവിപണിയിലെ പ്രതികൂല സാഹചര്യവും ഈ ഇടിവിന് ആക്കം കൂട്ടി. സെന്‍സെക്‌സ് 20107.25 പോയിന്റ് വരെയും നിഫ്റ്റി 6057.95 വരെയും താഴ്ന്നതിനു ശേഷം ചെറിയതോതില്‍ തിരിച്ചുവരികയായിരുന്നു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 20203.34ലും നിഫ്റ്റി 6090.90 ലും ക്ലോസ് ചെയ്തു. എം എം ഫിന്‍ സര്‍വിസ്, യൂനൈറ്റഡ് ഫോസ്ഫറസ്, ഐഡിയ സെല്ലുലാര്‍, രാഷ്ടീയ കെമിക്കല്‍സ്,…

Read More »