കോള്‍ ഇന്ത്യ ഐ.പി.ഒ: വിപണി താഴോട്ട്
മുംബൈ: നിക്ഷേപകരെല്ലാം പണം സ്വരുകൂട്ടുന്ന തിരക്കിലാണ്. കൈയിലുള്ള ഓഹരികളെല്ലാം ലാഭം കിട്ടുമ്പോള്‍ വിറ്റൊഴിവാക്കി അവര്‍ കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയെയാണ്. 18ാം തിയ്യതി കോള്‍ ഇന്ത്യ ഓഹരികള്‍ വില്‍പ്പനയ്‌ക്കെത്തുന്നത് വിപണിയില്‍ ഇന്ന് കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കിയത്. കൂടാതെ ഏഷ്യന്‍ വിപണിയിലും യൂറോപ്യന്‍ വിപണിയിലും ഇന്നു കാര്യമായ പ്രതിഫലങ്ങളില്ലാത്ത ഒരു ദിവസമായിരുന്നു. ഇന്‍ഫോസിസിന്റെ രണ്ടാം പാദപ്രവര്‍ത്തന റിപോര്‍ട്ട് ഏറ്റവും മികച്ചതായിരുന്നിട്ടു പോലും ഇന്ന് 108.10ന്റെ ഇടിവ് അഭിമുഖീകരിക്കേണ്ടി വന്നുവെന്നതില്‍ സമ്മര്‍ദ്ദത്തിന്റെ ആഴം മനസ്സിലാക്കാം. കമ്പനിയുടെ ലാഭം 16.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്. സെന്‍സെക്‌സ് 372.59 പോയിന്റ് താഴ്ന്ന്…