കോള്‍ ഇന്ത്യ നാളെ വിപണിയിലെത്തും
മുംബൈ: സാമ്പത്തിക മേഖലയെ സുസ്ഥിരമാക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനിടയുണ്ടെന്ന വാര്‍ത്തകളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നു മികച്ച പ്രകടനം കാഴ്ചവച്ചു. റിപ്പോ, റിവേഴ്‌സ് നിരക്കുകള്‍ റിസര്‍വ് ബാങ്ക് പുതുക്കിയതിനുശേഷമുള്ള ആദ്യ ട്രേഡിങില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ തന്നെയാണ് ഏറെ നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 120.05 പോയിന്റും നിഫ്റ്റി 41.50 പോയിന്റും വര്‍ധിച്ച് യഥാക്രമം 20465.74ലും 6160..50ലും വില്‍പ്പന അവസാനിപ്പിച്ചു.