കോള്‍ ഇന്ത്യ നാളെ വിപണിയിലെത്തും

മുംബൈ: സാമ്പത്തിക മേഖലയെ സുസ്ഥിരമാക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനിടയുണ്ടെന്ന വാര്‍ത്തകളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നു മികച്ച പ്രകടനം കാഴ്ചവച്ചു. റിപ്പോ, റിവേഴ്‌സ് നിരക്കുകള്‍ റിസര്‍വ് ബാങ്ക് പുതുക്കിയതിനുശേഷമുള്ള ആദ്യ ട്രേഡിങില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ തന്നെയാണ് ഏറെ നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 120.05 പോയിന്റും നിഫ്റ്റി 41.50 പോയിന്റും വര്‍ധിച്ച് യഥാക്രമം 20465.74ലും 6160..50ലും വില്‍പ്പന അവസാനിപ്പിച്ചു.
ആറുമാസത്തോളമായി തണുപ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്ന രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡാണ് ഇന്ന് ഏറെ തിളങ്ങിയത്. 52 ആഴ്ചയിലെ ഏറ്റവും മികച്ച ഉയരമായ 117.90ഉം തകര്‍ത്ത് മുന്നേറിയ ഓഹരി ഒരിയ്ക്കല്‍ 125.10വരെയെത്തിയിരുന്നു. ക്ലോസ് ചെയ്യുമ്പോള്‍ 17.51 ശതമാനം വര്‍ധനവോടെ 122.50ലാണ് ക്ലോസ് ചെയ്തത്. നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ഡിഷ് ടിവി ഇന്ത്യ, അദാനി പവര്‍ ലിമിറ്റഡ്, ശ്രീ സിമന്റ് ഓഹരികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ബാങ്കിങ് മേഖലയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എസ്.ബി.ഐ, കോടാക് മഹീന്ദ്ര ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ് എന്നിവയാണ് ഏറെ തിളങ്ങിയത്.
ഗ്രേറ്റ് ഈസ്റ്റേണ്‍, ഏഷ്യന്‍ പെയിന്റ്‌സ്, ജെയിന്‍ ഇറിഗേഷന്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്, ടോറന്റ് പവര്‍ ലിമിറ്റഡ് ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.
രണ്ടാം പാദഫലങ്ങള്‍ അധികവും പ്രതീക്ഷതുപോലെയാണ് പുറത്തുവരുന്നത്. റിസര്‍വ് ബാങ്ക് തീരുമാനവും ആരെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നില്ല. കോള്‍ ഇന്ത്യ ഓഹരികള്‍ നാളെ വിപണിയിലെത്തുന്നതോടെ വിപണി കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കോള്‍ ഇന്ത്യ നാളെ ലിസ്റ്റ് ചെയ്യുന്നത് 300 രൂപയ്ക്കു മുകളിലായിരിക്കുമെന്നാണ് നിഗമനം.

നാളെ ഫലം പ്രഖ്യാപിക്കുന്ന ഓഹരികള്‍

Arsi Cosmetics
Bakelite Hylam
Borax Morarji
Compucom Soft
Cravatex
EngineersInd
Golden Tobacco
HBPortfolio
ICSA
IMC Finance
Jayshree Tea
Jubilant Food
Karuturi Global
Kesar Enterpris
Neptune Exports
Polyplex Corp
Sanjivani Paren
Shreyas Interme
Super Spinning
Tea Time Ltd
Teledata Tech
Vamshi Rubber
Ventura Text
Videocon Indust
Vinaditya Tradi
Websol Energy
XL Telecom

നാളെ വാങ്ങാവുന്ന ഓഹരികള്‍

ടാറ്റാ കെമിക്കല്‍സ്

ഗബ്രിയേല്‍ ഇന്ത്യ
ചംബല്‍ ഫെര്‍ട്ടിലൈസേഴ്‌സ്
നാഗാര്‍ജുന ഫെര്‍ട്ടിലൈസേഴ്‌സ്
അംബുജാ സിമന്റ്
ചെന്നൈ പെട്രോ
വി.ഐ.പി ഇന്‍ഡസ്ട്രീസ്‌

Posted in Uncategorized

ഇന്ത്യയിലെ വിദ്യാഭ്യാസനിലവാരം അമേരിക്കയേക്കാള്‍ മികച്ചത്


കൊച്ചി: ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം അമേരിക്കയേക്കാള്‍ എത്രയോ മികച്ചതാണെന്ന് യു.എസ് വിദ്യാഭ്യാസ ചിന്തകന്‍ ബ്രൂസ് മില്ലര്‍. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ അധ്യാപകരെ ചോദ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ കുട്ടികള്‍ പഠിപ്പിക്കുന്നത് അനുസരണയോടെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. വാസ്തവത്തില്‍ അമേരിക്കയിലെ വിദ്യാഭ്യാസ രീതിയേക്കാള്‍ എത്രയോ മികച്ചതാണ് ഇന്ത്യയിലേത്. പക്ഷേ ഒരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് അരലക്ഷത്തോളം പേരാണ് അമേരിക്കയില്‍ ഉപരിപഠനത്തിനെത്തുന്നത്. അതേ സമയം അമേരിക്കയില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നത് അഞ്ചായിരം പേര്‍ മാത്രമാണ്- ചെന്നൈയിലെ എന്‍.ഐ.ടി.ടി.ആര്‍, ഇന്ത്യന്‍ അക്കാദമി ഓഫ് അപ്ലൈഡ് സൈക്കോളജി എന്നിവയുടെ സഹകരണത്തോടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, ആരക്കോളം സംഘടിപ്പിച്ച സെമിനാറില്‍ അമേരിക്കന്‍ അപ്രോച്ച് ടു ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ എന്ന പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
Posted in Uncategorized

ഇ-ലേണിങ്

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുമെല്ലാം നമ്മള്‍ ഇന്ന് ഇലക്ട്രോണിക് സംവിധാനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. തീര്‍ച്ചയായും ഭാവിയിലെ വിദ്യാഭ്യാസം സംവിധാനവും ഇലക്ട്രോണിക് സഹായത്തോടെയായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്റര്‍നെറ്റും ഇലക്ട്രോണിക് ഉപകരങ്ങളും ചേര്‍ന്ന സമഗ്രമായ ഇ-ലേണിങ് സംവിധാനത്തിന്റെ കാലമാണ് വരാനിരിക്കുന്നത്.
ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്നത് വെബ്ബിലാണ്. ഇന്റര്‍നെറ്റാണെങ്കില്‍ സാധാരണക്കാരനുപോലും കൈയെത്തും ദൂരത്ത് എത്തിക്കഴിഞ്ഞു.
അമേരിക്കയിലും യൂറോപ്പിലുമുള്ള സര്‍വകലാശാലകള്‍ ഇ-ലേണിങ് സംവിധാനത്തിലേക്ക് കുതിക്കുന്നതിന്റെ മുന്നോടിയായി വെബ്ബില്‍ ലഭ്യമായ വിവരങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. മിക്ക യൂനിവേഴ്‌സിറ്റികളും വീഡിയോ ക്ലാസ്സുകളും പഠനസാമഗ്രികളും തീര്‍ത്തും സൗജന്യമായി ഓണ്‍ലൈനിലൂടെ നല്‍കുന്നുണ്ട്.
അടുത്തകാലത്തായി പ്രചാരം നേടികൊണ്ടിരിക്കുന്ന ഇ-ബുക്കുകളും ടാബ്‌ലറ്റ് കംപ്യൂട്ടറുകളും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് കരുത്തുപകരുകയാണ്. തീര്‍ത്തും നൂതനമായ സംവിധാനങ്ങളിലൂടെ പഠനവിഷയങ്ങളെ ഇലക്ട്രോണിക് രീതികളിലേക്ക് മാറ്റാനുള്ള ശ്രമമാണ് പല യൂനിവേഴ്‌സിറ്റികളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം കോഴ്‌സുകള്‍ക്ക് ആഗോളവിപണി തന്നെ ലഭിക്കുമെന്നതിനാല്‍ ഇതിനുള്ള വാണിജ്യമൂല്യം വലുതാണ്.
ഓണ്‍ ലൈന്‍ പഠനം തീര്‍ത്തും ഏകപക്ഷീയവും വിരസവുമാണെന്ന പരാതി സജീവമായിരുന്നു. ഇത് മറികടക്കാന്‍ അധ്യാപകരും കുട്ടികളും തമ്മിലുള്ള ആശയവിനിമയം സാധ്യമാവുന്ന ലൈവ് ക്ലാസ് മുറികള്‍ സജ്ജീകരിച്ചാണ് ആധുനിക പഠനകേന്ദ്രങ്ങള്‍ മറുപടി നല്‍കിയത്. കോണ്‍ടാക്ട് ക്ലാസ്സുകളില്‍ പങ്കെടുക്കുമ്പോള്‍ വരുന്ന യാത്രയുടെയും സ്റ്റഡിമെറ്റീരിയലുകളുടെയും സ്‌റ്റേഷനി സാധനങ്ങളുടെയും വില താരതമ്യം ചെയ്യുമ്പോള്‍ ഇതത്ര വലിയ ചെലവേറിയ കാര്യമാവില്ലെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. കൂടാതെ വിവിധ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഒഴിവുള്ള സമയം ഉപയോഗിച്ച് മികച്ച വിദ്യാഭ്യാസം നേടാനും ഇതുമൂലം സാധിക്കും.
പക്ഷേ, ഓണ്‍ ലൈന്‍ പഠനരീതി ഇപ്പോഴും പല വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നുണ്ട്. സാങ്കേതികവിദ്യകള്‍ ജനകീയമാവാത്തതുതന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. കൂടാതെ കുറ്റമറ്റ ഇന്റര്‍നെറ്റ് സേവനം പ്രദാനം ചെയ്യുന്നതിലും നമ്മള്‍ ഇതുവരെ വിജയിച്ചിട്ടില്ല. എങ്കിലും ഇപ്പോള്‍ നിലവിലുള്ള പല പ്രധാനപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സാധിക്കും. പഠനസാമഗ്രികളുടെ അഭാവം, പരിചയസമ്പന്നരായ അധ്യാപകരുടെ ക്ഷാമം, പലകാരണങ്ങള്‍ കൊണ്ടും പഠനം നിര്‍ത്തുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ജോലികള്‍ കണ്ടെത്താന്‍ സാധിക്കും.

Posted in Uncategorized