Daily Archives : December 4, 2010

Uncategorized

സി.ബി.ഐ വെബ്‌സൈറ്റ് തകര്‍ത്തു


രാജ്യത്തെ പ്രമുഖ അന്വേഷണഏജന്‍സിയായ സി.ബി.ഐയുടെ വെബ്‌സൈറ്റ് ഇന്നലെ രാത്രി ഹാക്കര്‍മാര്‍ തകര്‍ത്തു. പാകിസ്താന്‍ സൈബര്‍ ആര്‍മി എന്നു വിശേഷിപ്പിക്കുന്ന സംഘമാണ് ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റിയെ ഞെട്ടിച്ചിരിക്കുന്നത്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററി(എന്‍.ഐ.സി)ന്റെ നിയന്ത്രണത്തിലുള്ള സൈറ്റാണിതെന്നതും ശ്രദ്ധേയമാണ്. cbi.gov.in എന്ന ഡൊമെയ്‌നിലേക്ക് പ്രവേശിക്കുന്നവരെ പാകിസ്താന്‍ സിന്ദാബാദ് എന്നു വിളിക്കുന്ന സൈര്‍ ആര്‍മിയുടെ പേജിലേക്കാണ് നയിക്കുക. ഇന്ത്യന്‍ സൈബര്‍ സംഘം പാകിസ്താന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തതിനുള്ള മറുപടിയാണിതെന്ന് അതില്‍ പറയുന്നുണ്ട്. ഔദ്യോഗിക സര്‍ക്കാര്‍ സൈറ്റുകളെല്ലാം എന്‍.ഐ.സിയിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. സി.ബി.ഐ സൈറ്റ് ശരിയാക്കാനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.…

Read More »
Uncategorized

ഗൂഗിള്‍ ഓപറേറ്റിങ് സിസ്റ്റം ഡിസംബര്‍ ഏഴിന്?


ഗൂഗിള്‍ ഓപ്പറേറ്റിങ് സിസ്റ്റം ക്രോം ഒ.എസ് ഈ മാസം ഏഴിന് പുറത്തിറങ്ങാന്‍ സാധ്യത. ചൊവ്വാഴ്ച രാവിലെ വിളിച്ചുചേര്‍ത്തിരിക്കുന്ന ക്രോം വാര്‍ത്താസമ്മേളനമാണ് ഇത്തരമൊരു പ്രതീക്ഷ നല്‍കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ ക്രോമുമായി ബന്ധപ്പെട്ട ഒരു പ്രധാനകാര്യം പ്രഖ്യാപിക്കുമെന്നു മാത്രമാണ് അറിയിച്ചിട്ടുള്ളത്. 2009 ജൂലൈയിലാണ് ഓപറേറ്റിങ് സിസ്റ്റം ഡിസൈന്‍ ചെയ്യുമെന്ന് ഗൂഗിള്‍ അറിയിച്ചത്..

Read More »