Daily Archives : December 9, 2010

Uncategorized

സെന്‍സെക്‌സില്‍ ആറുമാസത്തെ ഏറ്റവും വലിയ തകര്‍ച്ച


മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും സപ്പോര്‍ട്ടീവ് തടയണകളെല്ലാം തട്ടിതകര്‍ത്ത് താഴേക്ക് പതിക്കുന്നു. മുംബൈ ഓഹരി സൂചികയില്‍ 454.12 പോയിന്റിന്റെയും ദേശീയ സൂചികയില്‍ 137.20 പോയിന്റിന്റെയും ഇടിവാണ് ഇന്നു ഒറ്റ ദിവസം കൊണ്ടുണ്ടായത്. സെന്‍സെക്: 19242.36, നിഫ്റ്റി: 5766.50 വിദേശഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിക്കപ്പെടുമെന്ന ആശങ്ക, ചില സ്‌ക്രിപ്റ്റുകളുടെ വില്‍പ്പനയില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍, മൊബൈല്‍ കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിക്കുന്നത്, തുടര്‍ച്ചയായ തിരിച്ചടിയില്‍ മാര്‍ജിന്‍ നഷ്ടമാവുന്നത് എന്നിവയാണ് തകര്‍ച്ചയെ വിലയിരുത്തുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തുന്നത്. വില്‍പ്പന ഇനിയും തുടരാനാണ് സാധ്യത. പ്രധാനപ്പെട്ട ഓഹരികളുടെ…

Read More »
Uncategorized

വിസയും ഡൗണ്‍, വിക്കിലീക്‌സിനെതിരേയുള്ള നടപടി സൈബര്‍ യുദ്ധത്തിലേക്ക്


ഭരണകൂട രഹസ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന വിക്കിലീക്‌സിനെ തടയിടാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഒരു കൂട്ടം ഹാക്കര്‍മാരുടെ ഷോക്ക് ട്രീറ്റ്‌മെന്റ്. ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡ് മേഖലയിലെ തലതൊട്ടപ്പന്മാരായ വിസ,മാസ്റ്റര്‍കാര്‍ഡ് എന്നിവരും ഈ ആക്രമണങ്ങളില്‍ ആടിയുലഞ്ഞുവെന്നതാണ് സത്യം. വിസ.കോം, സ്വിസ് ബാങ്ക് പോസ്റ്റ് ഫിനാന്‍സ് സൈറ്റുകള്‍ ഇപ്പോഴും ഡൗണാണ്. മാസ്റ്റര്‍കാര്‍ഡ് വെബ്‌സൈറ്റ്, അമേരിക്കന്‍ സെനറ്റര്‍ ജോ ലീബര്‍മാന്‍, സാറാ പാളിന്‍, വിക്കിലീക്‌സ് മേധാവി ജൂലിയന്‍ അസാന്‍ജിനെതിരേ ഹാജരാവുന്ന അഭിഭാഷകന്റെയും പ്രോസിക്യൂട്ടറുടെയും സൈറ്റുകളും ഇതിനകം തകര്‍ത്തു കഴിഞ്ഞു. അതേ സമയം ട്വിറ്ററും ഫേസ് ബുക്കും ഈ ആക്രമണത്തില്‍ നിന്നു തലനാരിഴക്കാണ് രക്ഷപ്പെട്ടത്.…

Read More »