Daily Archives : December 13, 2010

Uncategorized

വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു, ക്ലോസിങ് നേട്ടത്തില്‍


മുംബൈ: ലാഭത്തിനും നഷ്ടത്തിനുമിടയില്‍ ചാഞ്ചാടിയ ഇന്ത്യന്‍ വിപണി ഒടുവില്‍ ലാഭത്തില്‍ ക്ലോസ് ചെയ്തു. 400 പോയിന്റിനിടയിലായിരുന്നു സെന്‍സെക്‌സിന്റെ കളി. 19321നും 19711നും ഇടയില്‍ പലതവണ കയറിയിറങ്ങിയ മുംബൈ ഓഹരി സൂചിക ഒടുവില്‍ 182.89 പോയിന്റ് ലാഭത്തില്‍ 19691.78ല്‍ വില്‍പ്പന അവസാനിപ്പിച്ചു. 112 പോയിന്റോളം താഴേയ്ക്കു പോയ നിഫ്റ്റി അദ്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയത്. 50.30 പോയിന്റ് ലാഭത്തില്‍ 5907.65 എന്ന സുരക്ഷിതമായ നിലയിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. തുടക്കം നേട്ടത്തോടെയായിരുന്നെങ്കിലും ബ്ലുചിപ്പ് കമ്പനി ഓഹരികളില്‍ നിന്ന് ലാഭമെടുക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമം വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കി. ഐടി…

Read More »
Uncategorized

റിലയന്‍സ് ത്രിജി സര്‍വീസ് ആരംഭിച്ചു


മുംബൈ: റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നാലു സര്‍ക്കിളുകളില്‍ ത്രിജി സേവനം ആരംഭിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചാണ്ഡീഗഡ് സര്‍ക്കിളുകളിലാണ് അനില്‍ അംബാനി ഗ്രൂപ്പ് സര്‍വീസ് തുടങ്ങിയത്. ത്രി ജി സേവനം ലഭ്യമാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സ്വകാര്യമൊബൈല്‍ കമ്പനിയാണ് റിലയന്‍സ്. പൊതുമേഖലാസ്ഥാപനങ്ങളായ ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനും പിറകെ ടാറ്റാടെലിസര്‍വിസാണ് ത്രി ജിയുമായി രംഗത്തെത്തിയത്. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ബാക്കിയുള്ള സര്‍ക്കിളുകളില്‍ സേവനം ലഭ്യമാക്കും. കുറഞ്ഞ ചെലവില്‍ മികച്ച സേവനം ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം- റിലയന്‍സ് കമ്യൂണിക്കേഷന്‍(വയര്‍ലെസ് ബിസിനസ്) പ്രസിഡന്റും സി.ഇ.ഒയുമായ സഈദ് സവാഫി അറിയിച്ചു. 8585.04 കോടി രൂപ…

Read More »
Uncategorized

പാര്‍ലിമെന്റ്‌സ്തംഭനം: നഷ്ടമായത് 21 ദിവസം, 146 കോടി രൂപ


ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനദിവസമായ ഇന്നലെയും ആദ്യദിവസവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ല. പ്രതിപക്ഷബഹളം മൂലം അവസാനദിവസവും രാജ്യസഭയും ലോകസഭയും നടപടികള്‍ തുടരാനാവാതെ പിരിഞ്ഞു. കഴിഞ്ഞ 23 ദിവസത്തിനുള്ളില്‍ രാജ്യസഭ വെറും മൂന്നു മണിക്കൂറും ലോകസഭ ഏഴ് മണിക്കൂറും മാത്രമാണ് സമ്മേളിച്ചത്. സമ്മേളനത്തിന് മൊത്തം ചെലവായ തുക 146 കോടിരൂപയാണ്. 2ജി സ്‌പെക്ട്രം അഴിമതിക്കേസ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷവും പറ്റില്ലെന്ന് ഭരണപക്ഷവും നിര്‍ബന്ധം പിടിച്ചതോടെ രാജ്യത്തിന് പാഴായത് നിര്‍ണായകമായ 23 ദിവസവും 146 കോടി രൂപയുമാണ്.

Read More »