എല്‍ ആന്റ് ടിയ്ക്കും അശോക് ലെയ്‌ലന്റിനും മികച്ച ലാഭം, വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്റ് ടി, ഒ.എന്‍.ജി.സി തുടങ്ങിയ മുന്‍നിര കമ്പനികളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നു പച്ചക്കത്തി. തുടര്‍ച്ചയായ മൂന്നു ദിവസത്തെ നഷ്ടത്തിനുശേഷമാണ് വിപണി ലാഭത്തിലേക്ക് തിരിച്ചെത്തുന്നത്. കണ്‍സ്ട്രക്ഷന്‍-എന്‍ജിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ആന്റ് ടിയുടെയും വാഹനനിര്‍മാതാക്കളായ അശോക് ലെയലന്റിന്റെയും മികച്ച നാലാംപാദ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളാണ് വിപണിയ്ക്ക് അനുഗ്രഹമായത്. മുബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 55.20 പോയിന്റുയര്‍ന്ന് 18141.40ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 7.5 പോയിന്റുയര്‍ന്ന് 5428.10ലുമാണ് ക്ലോസ് ചെയ്തത്. എല്‍ ആന്റ് ടി നാലാം പാദത്തില്‍ 17.2…