Monthly Archives : December 2011

ഇന്ത്യക്ക് ഇന്റര്‍നെറ്റിനെ സെന്‍സര്‍ ചെയ്യാനാവില്ല


ഇന്റര്‍നെറ്റിനെയും സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളെയും മൂക്കുകയറിടുമെന്ന് മന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടക്കുന്ന കാര്യമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വാസ്തവത്തില്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളെയും കൂട്ടികുഴച്ചതാണ് മന്ത്രിക്കു പറ്റിയ തെറ്റ്. ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും എന്തു ചെയ്യണമെന്നാണ് കപില്‍ സിബല്‍ പറയുന്നത്. ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ വായിച്ചുനോക്കി യോജിച്ചതാണെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കുകയോ? കോടിക്കണക്കിന് ട്വീറ്റുകളും കമന്റുകളും പോസ്റ്റുകളുമാണ് ഓരോ ദിവസവും ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ നിന്നു മാത്രം പ്രവഹിക്കുന്നത്. ഇതിനെ മോശമായി ഉപയോഗപ്പെടുന്നതിനെതിരേ ബോധവല്‍കരണം നടത്താം. തെറ്റു ചെയ്യുന്ന ചിലരെ മാതൃകാപരമായി…

Read More »