Monthly Archives : December 2023

യാത്ര, പഠനം, പ്രജിയുടെ ഡ്രൈവിങ്…പിന്നെ ആ ഡാറ്റാ ഹാൻഡ്ലിങും


ജനുവരി ഒന്നു മുതൽ പുതിയൊരു മനുഷ്യനാകുമെന്ന പ്രതിജ്ഞയൊന്നുമല്ല ഓരോ തവണയും റസല്യൂഷൻ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. പെർഫക്ഷൻ എന്നതിൽ വിശ്വസിക്കുന്നില്ലെങ്കിലും സഹജീവികളുമായി ഇടപഴകുമ്പോൾ നമുക്ക് ലഭിക്കുന്ന ചില തിരിച്ചറിവുകളുണ്ട്. അത്തരം വെളിച്ചങ്ങളിൽ നിന്നും ലഭിക്കുന്ന ദിശാബോധത്തെ ക്രോഡീകരിക്കുക മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ചെയ്യുന്നത്. പിന്നെ എത്രയോ വർഷങ്ങളായി ചെയ്തുവരുന്ന ആചാരമാണിത്. അതു മുടക്കാതിരിക്കാൻ കൂടിയാണ് ഈ കുറിപ്പ്. കഴിഞ്ഞ ഡിസംബറിലെടുത്ത പുതുവർഷ തീരുമാനങ്ങളിൽ ഭൂരിഭാഗം സംഗതികളും നടപ്പിലാക്കാനായിയെന്നതാണ് സന്തോഷകരമായ കാര്യം. വർക്ക്-ലൈഫിനെ ബാലൻസ് ചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്. അത് 110 ശതമാനം നടപ്പിലായി…

Read More »
Muthoot Micro Fin

മുത്തൂറ്റ് മൈക്രോഫിൻ ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 284.99 കോടി രൂപ സമാഹരിച്ചു


കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് കമ്പനിയുടെ നിര്‍ദ്ദിഷ്ട പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 284.99 കോടി രൂപ സമാഹരിച്ചു. 26 ആങ്കര്‍ നിക്ഷേപകര്‍ക്കായി 97,93,812 ഇക്വിറ്റി ഓഹരികളാണ് അനുവദിച്ചത്. പത്ത് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 291 രൂപ എന്ന ഉയര്‍ന്ന പ്രൈസ് ബാന്‍ഡിലാണ് വിതരണം നടന്നത്. കമ്പനിയുടെ ഐപിഒ 2023 ഡിസംബര്‍ 18 മുതല്‍ 20 വരെയാണ്. ഐപിഒയിലൂടെ 960 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 760 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള…

Read More »

‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’ ട്രെയിലര്‍ അജു വര്‍ഗ്ഗീസ് പ്രകാശനം ചെയ്തു


മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ് ‘ എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അജു വര്‍ഗ്ഗീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലറിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്‌. മാധവം മൂവീസിന്‍റെ ബാനറില്‍ ബിജേഷ് നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കേഇന്ത്യയിലുള്ള ഒരു വനത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്.തൃശൂര്‍ ഫോക്ലോർ ഫെസ്റ്റിവല്‍, അബുദാബി നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ്, ചാവറ ഫിലിം സ്കൂള്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ് തുടങ്ങിയ നിരവധി ചലച്ചിത്രമേളകളിലേയ്ക്ക് ഇതിനോടകം തന്നെ ‘സീക്രട്ട് മെസ്സെൻഞ്ചേഴ്സ്’ തെരെഞ്ഞെടുത്തു…

Read More »

സാംകോ മ്യുച്വൽ ഫണ്ട് ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട് അവതരിപ്പിച്ചു


കൊച്ചി: ഇൻവെസ്റ്റ്മെന്റ് മാനേജ്‍മെന്റ് സ്ഥാപനമായ സാംകോ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആകർഷകമായ പുതിയൊരു മ്യൂച്വൽ ഫണ്ട് കൂടി അവതരിപ്പിച്ചു. നിക്ഷേപകർക്ക് സ്ഥിരതയും ലാഭവും ഉറപ്പ് നൽകുന്നതിനൊപ്പം അപ്രതീക്ഷിതമായ ഓഹരി ഇടിവുകളിൽ നിന്ന് സുരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ “ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട്” അഥവാ ഡാഫ്‌ (DAAF). മാർക്കറ്റിന്റെ ഗതിവിഗതികൾ അനുസരിച്ച് ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം ക്രമീകരിച്ച് ഇടിവുകളെ നേരിടാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡാഫ്‌ ഫണ്ടാണിത്. ഓഹരികളുടെ പ്രകടനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ ഭയാശങ്കയോടെ കാണുന്ന നിക്ഷേപകർക്കുപോലും ഏറെ ആത്മവിശ്വാസം നൽകുന്നതാണ് ഈ പദ്ധതി.…

Read More »